Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; കല്ല് കൊണ്ടത് സി4 കോച്ചിൽ

text_fields
bookmark_border
vande bharat express
cancel
camera_alt

Representational Image 

തിരൂർ: കേരളത്തിൽ പുതിയതായി സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകവെ തിരൂർ റെയിൽവേ സ്റ്റേഷൻ വിട്ട ശേഷമാണ് സി4 കോച്ചിലെ 62, 63 സീറ്റുകളുടെ ഭാഗത്ത് ആക്രമണം നടന്നത്. കല്ലേറിൽ പുറംഭാഗത്തെ ചില്ലിന് പൊട്ടൽ വീണു.

ഷൊർണൂർ സ്റ്റേഷനിൽ വെച്ച് പൊട്ടൽ വീണ ഭാഗം റെയിൽവേ അധികൃതർ പരിശോധിച്ചു. പൊട്ടലുണ്ടായ ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. കല്ലേറ് നടത്തിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനിന്‍റെ സുരക്ഷ വർധിപ്പിക്കുമെന്ന് റെയിൽവേ സുരക്ഷാസേന അറിയിച്ചു.

ഏപ്രിൽ 25നാണ് കേ​ര​ള​ത്തി​ലേ​ക്ക് അ​നു​വ​ദി​ച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 26 മുതലാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും ട്രെയിനിന്‍റെ സർവീസ് ആരംഭിച്ചത്.

വന്ദേഭാരത് ട്രെയിന് മ​ല​പ്പു​റം ജി​ല്ല​യി​ലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ട്രെ​യി​നി​ന് ജി​ല്ല​യി​ൽ സ്റ്റോ​പ്പ് നി​ഷേ​ധി​ച്ച കേ​ന്ദ്ര​ സ​ർ​ക്കാ​റി​ന്റെ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ​യും നി​ല​പാ​ടി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തിയും താ​നൂ​ർ ന​ഗ​ര​സ​ഭ​യും പ്ര​മേ​യ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ചിരുന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​റും റെ​യി​ൽ​വേ വ​കു​പ്പും തി​രൂ​ർ സ്റ്റേ​ഷ​നോ​ടും ജി​ല്ല​യോ​ടും കാ​ണി​ക്കു​ന്ന അ​നീ​തി​യു​ടെ തു​ട​ർ​ച്ച​യാ​ണ് സ്റ്റോ​പ്പ് നി​ഷേ​ധി​ക്കു​ന്ന​തി​ലൂ​ടെ ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് തി​രു​ത്തി തി​രൂ​രി​ൽ അ​ടി​യ​ന്ത​ര​മാ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stone pelting on Vande Bharat Express
Next Story