Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പയ്യോളിയിൽ കൊച്ചുവേളി - അമൃത്സർ എക്സ്പ്രസിന് നേരെ കല്ലേറ്
text_fieldsbookmark_border
representational image
പയ്യോളി: കൊച്ചുവേളിയിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന 12483 ആം നമ്പർ സൂപ്പർ ഫാസ്റ്റ് എക്സപ്രസിന് നേരെ പയ്യോളിയിൽ കല്ലേറ് . ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പയ്യോളി റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായത് . കല്ലേറിൽ ട്രെയിനിൻ്റെ ബോഗിയുടെ ഒരു വശത്തെ ചില്ലുകൾ തകർന്നു .
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . സംഭവത്തിൽ സംശയ സ്പദമായ രീതിയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു . എന്നാൽ 25 വയസ് തോന്നിക്കുന്ന പിങ്ക് കളർ ടീ ഷർട്ടും പാൻ്റസുമിട്ട യുവാവാണ് കൃത്യം ചെയ്തതായി സംശയിക്കുന്നതെന്ന് ബോഗിയിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞതായി സൂചനയുണ്ട്. ആർ.പി.എഫിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ സംഭവത്തിൽ അന്വോഷണമാരംഭിച്ചിട്ടുണ്ട്.
Next Story

