Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തളത്ത് ക്രൈസ്തവ പ്രാർഥനക്കിടെ കല്ലേറ്; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
പന്തളത്ത് ക്രൈസ്തവ പ്രാർഥനക്കിടെ കല്ലേറ്; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
cancel

പന്തളം: ക്രൈസ്തവ വിശ്വാസികളുടെ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകർ കല്ലെറിഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പെന്ത​ക്കോസ്ത് സഭാവിശ്വാസിയുടെ വീടിന് കല്ലെറിഞ്ഞ അയൽവാസിയായ ആർഎസ്എസ് പ്രവർത്തകൻ ഗോപകുമാർ (33) ആണ് പിടിയിലായത്. പന്തളം കടക്കാട് വടക്ക് തകടിയിൽ ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.

കടയ്ക്കാട് വടക്ക് ഷൈനി ഭവനിൽ ഷൈനി തങ്കച്ചന്റെ വീടിന് നേരെയാണ് പ്രതി കല്ലെറിഞ്ഞത്. പ്രാർത്ഥന നടത്താനായി 16ഓളം പേർ വീട്ടിലെത്തിയിരുന്നു. ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി മുടങ്ങിയിരുന്നു. പ്രാർത്ഥന ആരംഭിക്കുന്നതിനിടയിലാണ് അയൽവാസിയായ ഗോപാലകൃഷ്ണനും മകൻ ഗോപകുമാറും മറ്റ് ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചെത്തി വീടിന് നേരെ കല്ലെറിഞ്ഞത്. കല്ലേറ് ശക്തമായപ്പോൾ പ്രാർത്ഥന നിർത്തിവെച്ച് ഷൈനി തങ്കച്ചൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗോപകുമാറിനെ പിടികൂടുകയായിരുന്നു.

ഷൈനി തങ്കച്ചന്റെ ശാരീരിക ബുദ്ധിമുട്ടുള്ള മകനും വീട്ടിൽ ഉണ്ടായിരുന്നു. ആദ്യമായാണ് വീട്ടിൽ പ്രാർത്ഥന സംഘടിപ്പിക്കുന്നതെന്ന് ഷൈനി തങ്കച്ചൻ പറഞ്ഞു. വൈദ്യുതി മുടങ്ങിയത് മുതൽ കല്ലേറ് ശക്തമായിരുന്നു. അയൽവാസികളായ ഇവർ നിരന്തരം ശല്യക്കാരാണെന്നും പരാതിയിൽ പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അടൂർ ഡി.വൈ.എസ്.പി വിനോദ് കെ പി ഉൾപ്പെടെയുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stone pelting at Pandalam Christian prayer, RSS worker held
Next Story