Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാ​ജ 'ഇ​ല​ക്ഷ​ൻ...

വ്യാ​ജ 'ഇ​ല​ക്ഷ​ൻ അ​ർ​ജ​ൻ​റ്' ബോ​ർ​ഡ് വെ​ച്ച്​ കാറിലെത്തിയവർ പച്ചക്കറി ലോറിയിൽനിന്ന്​ ഒരു കോടിയോളം കവർന്നെന്ന്​

text_fields
bookmark_border
വ്യാ​ജ ഇ​ല​ക്ഷ​ൻ അ​ർ​ജ​ൻ​റ് ബോ​ർ​ഡ് വെ​ച്ച്​   കാറിലെത്തിയവർ പച്ചക്കറി ലോറിയിൽനിന്ന്​ ഒരു കോടിയോളം കവർന്നെന്ന്​
cancel
camera_alt

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: പ​ച്ച​ക്ക​റി കൊ​ണ്ടു​വ​ന്ന ലോ​റി​യി​ൽ​നി​ന്ന്​ ഒ​രു കോ​ടി രൂ​പ​യോ​ളം ക​വ​ർ​ന്ന​താ​യി പ​രാ​തി. വ്യാ​ജ​മാ​യി 'ഇ​ല​ക്‌​ഷ​ൻ അ​ർ​ജ​ൻ​റ്​' ബോ​ർ​ഡ് ​െവ​ച്ച് കാ​റി​ലെ​ത്തി​യ സം​ഘം 94 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ്​ ഒ​ല്ലൂ​ർ പൊ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ മ​ര​ത്താ​ക്ക​ര പു​ഴ​മ്പ​ള്ള​ത്താ​ണ്​ സം​ഭ​വം. ലോ​റി ഉ​ട​മ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക്​ പോ​യ ലോ​റി​യി​ൽ​നി​ന്നാ​ണ് പ​ണം ന​ഷ്​​ട​പ്പെ​ട്ട​ത്. സ്വ​ർ​ണ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മാ​ണെ​ന്ന്​ പ​റ​യു​ന്നു. ലോ​റി​ക്ക് മു​മ്പി​ൽ കാ​ർ നി​ർ​ത്തി പ​രി​ശോ​ധ​ന​െ​യ​ന്ന്​ പ​റ​ഞ്ഞ്​ ജീ​വ​ന​ക്കാ​രെ വി​ളി​ച്ചി​റ​ക്കു​ക​യും കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

അ​ൽ​പ​സ​മ​യ​ത്തി​ന്​ ശേ​ഷം ലോ​റി​ക്ക​രി​കി​ൽ ജീ​വ​ന​ക്കാ​രെ തി​രി​ച്ചി​റ​ക്കി​വി​ട്ടു. ലോ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്​​ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​തെ​ന്നാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​ണം ന​ഷ്​​ട​പ്പെ​ട്ട​ത് ആ​ദ്യം പൊ​ലീ​സി​ൽ അ​റി​യി​ക്കാ​തെ ജീ​വ​ന​ക്കാ​ർ നേ​രേ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കാ​ണ്​ പോ​യ​ത്. ഉ​ട​മ എ​ത്തി​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsvegetable lorryelection urgent
News Summary - stole one crore from the vegetable lorry
Next Story