Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്കറിലെ ലഹരി മോഷ്ടിച്ചു, പിടിയിലാകുമെന്ന് കണ്ടപ്പോൾ ഇരട്ടിയാക്കി തിരികെ വെച്ചു; എസ്.ഐക്ക് സസ്പെൻഷൻ

text_fields
bookmark_border
ലോക്കറിലെ ലഹരി മോഷ്ടിച്ചു, പിടിയിലാകുമെന്ന് കണ്ടപ്പോൾ ഇരട്ടിയാക്കി തിരികെ വെച്ചു; എസ്.ഐക്ക് സസ്പെൻഷൻ
cancel

കൊച്ചി: സെൻട്രൽ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്.ഐ പിടിയിൽ. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് എസ്‌.ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ്‌ എസ്‌. ത‍ൗഫീഖിനെ അറസ്റ്റ് ചെയ്തു. പ്രതിയെ സർവിസിൽനിന്ന് സസ്‌പെൻഡ്‌ ചെയ്‌ത് വകുപ്പുതല അന്വേഷണം ആരംഭിച്ചു.

87 ഗ്രാം രാസലഹരി മോഷ്ടിക്കുകയും പിടിയിലാകുമെന്ന് കണ്ടപ്പോൾ‍ 202 ഗ്രാം തിരിച്ചേൽപ്പിക്കുകയുമായിരുന്നു. രണ്ടിര ഇരട്ടിയോളം രാസലഹരി സീൽ ചെയ്യാത്ത കവറിലാണ് എസ്.ഐ തിരിച്ചേൽപിച്ചത്. എന്തിനാണ് ലഹരി പുറത്തേക്കു കടത്തിയതെന്ന കാര്യത്തിലും അധിക അളവ് എങ്ങനെ വന്നെന്നതിലും വ്യക്തതയില്ല. എസ്.എച്ച്.ഒക്ക് നൽകിയ വിശദീകരണത്തിൽ തെറ്റായ വാദങ്ങൾ പറഞ്ഞെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ എടുക്കുന്നതിലുൾപ്പെടെ അനസ് സജീവമായിരുന്നു. ലഹരിക്കേസിൽ മുമ്പ് വിവരങ്ങൾ ചോർത്തിയോ, മറ്റാരെയെങ്കിലും കുടുക്കാനാണോ മോഷ്ടിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും. ട്രാഫിക് വെസ്റ്റ് എ.സി.പി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കോടതി നടപടി പൂർത്തിയാക്കിയ ശേഷം നശിപ്പിക്കാൻ സൂക്ഷിച്ച രാസലഹരിയാണ് ലോക്കർ റൂമിൽ നിന്ന് എസ്.ഐ കടത്തിയത്.

87 ഗ്രാമിന്റെ കവർ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഈ മാസം 18ന് അനസ് ലോക്കർ മുറിയിൽ കയറിയെന്നത് കണ്ടെത്തിയിരുന്നു. അന്വേഷത്തിന്റെ ഭാഗമായി ലോക്കർ റൂമിന്റെ താക്കോൽ മാറ്റിയിരുന്നു. അനസ് ഈ താക്കോൽ തിരക്കിയതോടെയാണ് വിശദീകരണം തേടിയതും കുടുങ്ങുമെന്നായപ്പോൾ കവർ തിരിച്ചേ‍ൽപിച്ചതും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stole drugs from locker, returned them after doubling quantity; SI suspended
Next Story