Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളികാമറ വിവാദം:...

ഒളികാമറ വിവാദം: അന്വേഷണ സംഘം എം.കെ. രാഘവ​െൻറ മൊഴിയെടുത്തു

text_fields
bookmark_border
MK-Raghavan
cancel
camera_alt??.?? 9 ?????? ????? ???? ??.??.??????? ??????? ??????

കോഴിക്കോട്: ഒളികാമറ വിവാദത്തിൽ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനിൽനിന്ന് അന്വേഷണ സംഘം മൊഴിയെ ടുത്തു. തിങ്കളാഴ്ച രാവിലെ രാഘവ​​െൻറ വസതിയിലെത്തി‍യാണ് പൊലീസ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. എ.സി.പി പി. വാഹ ിദ്, ഡി.സി.പി എ.കെ. ജമാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് ഒരു മണിക്കൂർ പത്തു​ മിനിറ്റ്​​ സമയം മൊഴി രേ ഖപ്പെടുത്തിയത്.

വിഡിയോയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് പി. വാഹിദും തന്നെ അപകീർത്തിപ്പെടുത്താൻ കൃത്രിമമായി നിർമിച്ചതാണ് വിഡിയോ എന്ന രാഘവ‍​െൻറ പരാതി എ.കെ. ജമാലുദ്ദീനുമാണ് അന്വേഷിക്കുന്നത്. മൊഴിയെടുക്കലിന്​ ഹാജരാകാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയെങ്കിലും എം.കെ. രാഘവൻ എത്താത്തതിനാൽ ഞായറാഴ്ച വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഇതി‍​െൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ 7.15ഓടെ സിവിൽ സ്​റ്റേഷന് സമീപത്തെ വീട്ടിലെത്തി പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്.

മാധ്യമപ്രവർത്തകരെന്ന‌് പറഞ്ഞാണ‌് ചാനൽ സംഘം സമീപിച്ചതെന്നും വിഡിയോയിൽ കൃത്രിമം നടന്നുവെന്നുമുള്ള മുൻ നിലപാട് രാഘവൻ പൊലീസിനോട് ആവർത്തിച്ചെന്നാണ് സൂചന. വാർത്ത പുറത്തുവിട്ട ടി.വി 9 ഭാരത് വർഷ ഹിന്ദി ചാനൽ മേധാവിയുടെയും റിപ്പോർട്ടർമാരുടെയും മൊഴിയെടുക്കുമെന്ന‌് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂർണമായ വിഡിയോയും ചാനൽ അധികൃതരിൽനിന്ന്​ ​ശേഖരിച്ച്​ പരിശോധിക്കും.

പറയാനുള്ളതെല്ലാം പൊലീസ‌ിനോട‌് പറഞ്ഞെന്ന‌ും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അത‌് നടക്കട്ടെയെന്നും എം.കെ. രാഘവൻ പ്രതികരിച്ചു. മറ്റു കാര്യങ്ങൾ നീതിന്യായ കോടതിയും ജനകീയ കോടതിയും തീരുമാനിക്കട്ടെയെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssting operationmk raghavan
News Summary - Sting Operation against MK Raghavan- Kerala news
Next Story