ഒളികാമറ വിവാദം: എം.കെ. രാഘവന് വീണ്ടും നോട്ടീസ്
text_fieldsകോഴിക്കോട്: ഒളികാമറ വിവാദത്തിൽ കോഴിേക്കാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് വീണ ്ടും നോട്ടീസ്. മൊഴി നൽകാൻ ഹാജരാവാതിരുന്നതിനാലാണ് പൊലീസ് വീണ്ടും നോട്ടീസ് നൽകിയത്. ഗുഢാലോചനയുണ്ടെന്ന രാഘവൻെറ പരാതിയിൽ ശനിയാഴ്ച മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പ്രചാരണ തിരക്കിലായതിനാലാണ് മൊഴി നൽകാനായി എത്താൻ സാധിക്കാതിരുന്നതെന്നാണ് രാഘവൻ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ തന്നെ മൊഴി നൽകാൻ എത്താമെന്ന് രാഘവൻ അറിയിച്ചതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും ഹിന്ദി വാർത്താ ചാനൽ പുറത്ത് വിട്ട വാർത്തയിൽ കൂട്ടിച്ചേർക്കലും എഡിറ്റിങ്ങും നടന്നിട്ടുണ്ടെന്നും കാണിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് എം.കെ. രാഘവൻ നൽകിയ പരാതിയും ഡി.ജി.പി കണ്ണൂർ റേഞ്ച് ഐ.ജിക്ക് കൈമാറിയ പരാതിയുമാണ് പൊലീസ് അന്വേഷിക്കുന്നത്.
ഈ രണ്ട് കേസുകളിലും രാഘവൻെറ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു കേസിൽ നോട്ടീസ് നൽകിക്കൊണ്ട് രണ്ട് കേസിലും അദ്ദേഹത്തിൻെറ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. കേസിൽ എത്രയും വേഗം അേന്വഷണം പൂർത്തിയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു.
