Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുകളില്‍...

വീടുകളില്‍ സ്​റ്റിക്കർ: ആശങ്ക വേണ്ടെന്ന്​ പൊലീസ്​

text_fields
bookmark_border
വീടുകളില്‍ സ്​റ്റിക്കർ: ആശങ്ക വേണ്ടെന്ന്​ പൊലീസ്​
cancel

തിരുവനന്തപുരം: കഴിഞ്ഞദിവസം വിവിധ ജില്ലകളിലെ വീടുകളിൽ പ്രത്യേകതരത്തിലുള്ള സ്​റ്റിക്കർ പതിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. ഇതുസംബന്ധിച്ച്​ വിശദമായ പരിശോധന തുടരുകയാണ്​. ഇതുസംബന്ധിച്ച്​ നടത്തിയ അന്വേഷണത്തിൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണ് ഇതിന്​ പുറകിലെന്ന പ്രചാരണം അടിസ്​ഥാനരഹിതമാണെന്ന്​ വ്യക്​തമായിട്ടുണ്ട്​. കണ്ടെടുത്ത സ്​റ്റിക്കറുകൾ ഫോറൻസിക്​ പരിശോധനക്ക്​ വിധേയമാക്കും. സംസ്​ഥാനത്തെ എല്ലാ പൊലീസ്​ സ്​റ്റേഷനുകൾക്കും കൺേട്രാൾ റൂമുകൾക്കും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ആശങ്കകൾ ഏതെങ്കിലും വ്യക്​തികൾ അറിയിച്ചാൽ എത്രയുംവേഗം അതുസംബന്ധിച്ച അന്വേഷണവും തുടർനടപടികളുണ്ടാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssticker Issuehouse window
News Summary - sticker-on-house-window Issue -Kerala News
Next Story