ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും -കെ. രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നിയുക്ത മന്ത്രി കെ. രാധാകൃഷ്ണൻ. ദേവസ്വം വകുപ്പിൽ കടകംപള്ളി സുരേന്ദ്രൻ ചെയ്തുവെച്ച ചില കാര്യങ്ങളുണ്ട്. അതിന്റെ തുടർച്ചയുണ്ടാകുമെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു.
ഒരു വകുപ്പും അപ്രധാനമെന്ന് കരുതുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളാണ് ഏൽപ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സർക്കാറിന്റെ ലക്ഷ്യം. അതിനുള്ള ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. കേരളം വളർന്നതിനനുസരിച്ച് പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തിയെടുക്കുകയാണ് എല്ലാ സർക്കാറിേന്റയും ലക്ഷ്യം. അങ്ങനെ നോക്കുേമ്പാൾ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെയാണ് ഏൽപ്പിച്ചതെന്ന് കരുതുന്നതായും രാധാകൃഷ്ണൻ പറഞ്ഞു.

