Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗദിയിലെ ശിഷ്​ടകാല...

സൗദിയിലെ ശിഷ്​ടകാല ജയിൽ ശിക്ഷ നാട്ടിലെ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു

text_fields
bookmark_border
സൗദിയിലെ ശിഷ്​ടകാല ജയിൽ ശിക്ഷ നാട്ടിലെ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു
cancel

ദമ്മാം: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്​തി പ്രാപിക്കുന്ന കാലത്ത്​ നിരവധി മേഖലകളിലാണ്​ ഇരുരാജ്യങ്ങളും സഹകരിക്കുന്നത്​. 12 വർഷത്തിന്​ മുമ്പ്​ രൂപപ്പെട്ട ജയിൽ പുള്ളികളെ കൈമാറുന്ന നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ഒരുക്കത്തിലാണ്​ ഇപ്പോൾ ഇരുരാജ്യങ്ങളും. ഇതനുസരിച്ച്​ സൗദിയിലെ ജയിലിൽ തടവ്​ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക്​ ബാക്കിയുള്ള ശിക്ഷാകാലം ഇനി നാട്ടിലെ ജയിലിൽ കഴിഞ്ഞാൽ മതിയാകും.

2010 ൽ മൻമോഹൻ സിങ്​ പ്രധാനമന്ത്രിയായിരുന്ന കാലത്ത്​ സൗദി സന്ദർശന വേളയിലാണ്​ ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്​പരം കൈമാറുന്ന കരാറിൽ ഒപ്പുവെച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ അന്നു തന്നെ നടപടികൾ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയിൽ കുടുങ്ങി കരാർ പ്രാബല്യത്തിൽ എത്തുന്നത്​ നീണ്ടുപോവുകയായിരുന്നു. എന്നാലിപ്പോൾ അതിന്​ മൂർത്തമായ രൂപം കൈവരികയും ഇത്തരത്തിൽ ജയിൽ പുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളിലേക്കും കടന്നിട്ടുണ്ട്​. ഇന്ത്യൻ എംബസി ഇതുമായി ബന്ധപ്പെട്ട്​ സൗദിയിലെ വിവിധ ജയിൽ മേധാവികൾക്ക്​ കത്തയച്ചിട്ടുണ്ട്​.

സാമ്പത്തിക ബാധ്യതയോ, ക്രിമിനൽ കുറ്റമോ അല്ലാത്ത കേസുകളിൽപ്പെട്ട്​ ജയിലിൽ കഴിയുന്നവർക്കാണ്​ ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തിൽ നാട്ടിലെ ജയിലിലേക്ക്​ മാറാൻ ആഗ്രഹിക്കുന്നവരുടെ കണക്കുകൾ ലഭ്യമാക്കാൻ ജയിൽ അധികൃതരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ എംബസി വൃത്തങ്ങൾ വ്യക്​തമാക്കി. നേരത്തെ ഇത്തരത്തിൽ കണക്കെടുപ്പുകൾ നടത്തിയെങ്കിലും ഇത്​ എത്തരത്തിൽ നടപ്പിൽ വരുത്തുമെന്ന മൂർത്തരൂപം ഉണ്ടാകാത്തതിനാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. അന്ന്​ ലിസ്​റ്റിൽ പെട്ട പലരും ശിക്ഷാകാലാവധി കഴിഞ്ഞ്​ നാട്ടിലെത്തുകയും ചെയ്​തിട്ടുണ്ട്​.

നിലവിൽ ഇതുമായി ബന്ധപ്പെട്ട്​ തങ്ങൾക്ക്​ നിർദ്ദേശം കിട്ടിയതായി ജയിൽ അധികൃതരും സമ്മതിച്ചിട്ടുണ്ട്​. ജയിൽ പുളളികളിൽ നിന്ന്​ നാട്ടിലെ ജയിലുകളിലേക്ക്​ പോകാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ തങ്ങളോട്​ ജയിൽ അധികൃതർ നിർദ്ദേശിച്ചതായി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പറഞ്ഞു. പിഴസംഖ്യകൾ അടക്കുകയും തടവ്​ ശിക്ഷ മാത്രം അനുഭവിക്കുകയും ചെയ്യുന്നവർക്ക്​ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകും. ഇത്തരത്തിൽ കൂടുതലും മദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരാണ്​ ഉള്ളത്​. ഏറെ ശ്രദ്ധിക്കപ്പെട്ട ചില കേസുകളിൽ ദീർഘകാല തടവ്​ ശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതികൾക്കും ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുമെന്നാണ്​ കരുതുന്നത്​.

എന്നാൽ നാട്ടിലെ ഏത്​ ജയിലുകളിലേക്കാണ് ഇവരെ മാറ്റുക എന്നത്​ സംബന്ധിച്ച്​ ഇപ്പോൾ വിവരങ്ങൾ പറയാനാവില്ലെന്ന്​ എംബസി വൃത്തങ്ങൾ പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ സംസ്​ഥാനങ്ങളിലുള്ള ജയിലുകളിലാണോ, അതോ രാജ്യം നിശ്​ചയിക്കുന്ന ജയിലുകളിലാണോ എന്നത്​ ഇപ്പോഴും തീരുമാനമായിട്ടില്ല. വളരെ താമസിയാതെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്​ അധികൃതർ. ഇരുരാജ്യങ്ങളിലേയും തടവുകാർക്ക്​ ഇതിന്റെ ആനുകൂല്യം ലഭിക്കും. എങ്കിലും ഇന്ത്യൻ തടവറയിൽ സൗദി തടവുകാർ ഇല്ലെന്നാണ്​ പ്രാഥമിക വിവരം. അതുകൊണ്ട്​ തന്നെ സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാർക്കാണ്​ ഈ നിയമം ഏറെ പ്രയോജനപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSaudi Jail
News Summary - Steps have been taken to transfer the Saudi prison sentence to a local prison
Next Story