നെടുമങ്ങാട്: 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം പാപ്പനം കോട് സ്വദേശി അനീഷ് (35)നെയാണ് അറസ്റ്റ് ചെയ്തത്. പാപ്പനം കോട് വാടക വീട്ടിൽ വച്ചാണ് സംഭവം. അമ്മ ജോലിക്ക് പോയ സമയം പെൺകുട്ടിയുടെ ഇളയ സഹോദരനെ റൂമിൽ പൂട്ടിയിട്ട ശേഷം വലിച്ചിഴച്ചു റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി നിലവിളിച്ചതോടെ വീടിൻറ ഉടമ വന്ന് കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് പെൺകുട്ടി അമ്മൂമ്മയോട് വിവരം പറയുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ കൗൺസിലിംഗ് നടത്തിയ ശേഷം നെടുമങ്ങാട് വലിയമല പൊലീസിൽ പരാതി നൽകി. പിന്നാലെ രണ്ടാനച്ഛനായ അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.