Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി

text_fields
bookmark_border
Kannur Steel Bomb
cancel

ന്യൂമാഹി: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. ന്യൂമാഹി പെരിങ്ങാടിയിലെ റോഡരുകിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിൽ നിന്നും രണ്ട് സ്റ്റീൽ ബേംബുകൾ കണ്ടെത്തിയിരുന്നു.

കൂത്തുപറമ്പ് മാങ്ങാട്ടിടം കിണറ്റിന്‍റവിട ആമ്പിലാട് റോഡിലെ ആ​ളൊഴിഞ്ഞ പറമ്പിലാണ് സ്റ്റീൽ ബോംബുകൾ ക​ണ്ടത്. എരഞ്ഞോളി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തുന്ന തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ച ഞെട്ടൽ മാറും മുമ്പേ ന്യൂമാഹിയിലും കൂത്തുപറമ്പിനും ബോംബുകൾ ക​ണ്ടെത്തിയത്. എരഞ്ഞോളി കുടക്കളത്ത് ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു.

തുടർന്ന് കതിരൂർ, പാനൂർ, ന്യൂമാഹി, ധർമടം, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Steel bomb found again in Kannur
Next Story