Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിലിൽനിന്ന്​ ഇറങ്ങി...

ജയിലിൽനിന്ന്​ ഇറങ്ങി ഉടൻ മോഷണം; ഒറ്റ രാത്രി അടിച്ചുമാറ്റിയത് എട്ട് ഫോൺ

text_fields
bookmark_border
ആ​ഷി​ക്  ഷെ​യ്ഖ്
cancel
camera_alt

ആ​ഷി​ക്

ഷെ​യ്ഖ്

ആ​ലു​വ: ഒ​റ്റ രാ​ത്രി ആ​ഷി​ക് ഷെ​യ്ഖ് (30) ക​വ​ർ​ന്ന​ത് എ​ട്ട് സ്മാ​ർ​ട്ട് ഫോ​ൺ. അ​സം നാ​ഗോ​ൺ​ജാ​രി​യ സ്വ​ദേ​ശി​യാ​യ ആ​ഷി​ക് ഒ​ടു​വി​ൽ പൊ​ലീ​സി​നു​മു​ന്നി​ൽ കു​ടു​ങ്ങി. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ മോ​ഷ്ടാ​വി​നെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

20ന് ​രാ​ത്രി കു​ട്ട​മ​ശ്ശേ​രി​യി​ലെ ബേ​ക്ക​റി ജീ​വ​ന​ക്കാ​രു​ടെ മു​റി​യി​ൽ നി​ന്നാ​ണ് വി​ല കൂ​ടി​യ എ​ട്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മോ​ഷ്ടാ​വ് മാ​റ​മ്പി​ള്ളി​യി​ലു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​റ്റ് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​യാ​ളു​ടെ താ​മ​സം. പ​ക​ൽ സ്ഥ​ല​ങ്ങ​ൾ ക​ണ്ടു​വെ​ച്ച് രാ​ത്രി​യാ​ണ് മോ​ഷ​ണം.

വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. മോ​ഷ്ടി​ക്കു​ന്ന ഫോ​ണു​ക​ൾ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം പെ​രു​മ്പാ​വൂ​രി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ ആ​റു മാ​സ​ത്തെ ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​ൻ​സ്പെ​ക്ട​ർ എം.​എം. മ​ഞ്ജു​ദാ​സ്, എ​സ്.​ഐ എ​സ്.​എ​സ്. ശ്രീ​ലാ​ൽ, എ.​എ​സ്.​ഐ അ​ബ്ദു​ൽ ജ​ലീ​ൽ സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ ഷാ ​അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​മീ​ർ, കെ.​എം. മ​നോ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsRobberyErnakulam News
News Summary - Steal immediately after leaving prison- Eight phones were hacked in one night
Next Story