Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വികസന പ്രവർത്തനങ്ങളെ എതിർക്കുന്നവെര മാറ്റി നിർത്തും–മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: നാടിെൻറ നന്മക്കായി വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാൽ വൈദ്യുതി ലൈന്‍ വലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നു. നാടിന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളെയാണ് ഇത്തരക്കാര്‍ തടസപ്പെടുത്തുന്നത്. ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തെയും ചിലര്‍ എതിര്‍ക്കുന്നുണ്ട്.
ഇത്തരം എതിര്‍പ്പുകള്‍ നേരിടും. നാടിെൻറ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ സഹിക്കേണ്ടിവരും. എതിര്‍പ്പുമായി രംഗത്തെത്തുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ആര്‍ക്കെങ്കിലും എതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
Next Story
