Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ കോവിഡ്...

കണ്ണൂരിൽ കോവിഡ് ചികിത്സാകേന്ദ്രത്തിനായി ഫ്ലാറ്റ് ഏറ്റെടുത്ത നടപടിക്ക് സ്​റ്റേ

text_fields
bookmark_border
kerala high court-kerala news
cancel

കണ്ണൂർ: കോവിഡ് ചികിത്സാകേന്ദ്രത്തിനായി കണ്ണൂരിൽ ഫ്ലാറ്റ് ഏറ്റെടുത്ത നടപടിക്ക് ഹൈകോടതി സ്​റ്റേ. കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മ​െൻറ് സ​െൻററിനായി കണ്ണൂര്‍ നഗരത്തിലെ സെഡ് പ്ലസ് അപാര്‍ട്‌മ​െൻറ് കെട്ടിടം ജില്ല കലക്​ടര്‍ ഏറ്റെടുത്ത നടപടിക്കാണ് സ്​റ്റേ. ഉടമകൾക്ക് നോട്ടീസ് പോലും നൽകാതെ ഫ്ലാറ്റ് ഏറ്റെടുത്തത് തെറ്റാണെന്ന് കോടതി പറഞ്ഞു. 

ഫ്ലാറ്റ് ഏറ്റെടുത്തതിനെതിരെ ഉടമ കോടതിയെ സമീപിച്ചിരുന്നു. ജില്ല ആശുപത്രിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റ് ഞായറാഴ്​ചയാണ് ഏറ്റെടുത്തത്. ഇതിനായി എത്തിയ അധികൃതരും ഫ്ലാറ്റ് ഉടമയും പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് പൊലീസ് സഹായത്തോടെയാണ് ഫ്ലാറ്റ് ഏറ്റെടുത്തത്. 

കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചികിത്സ സൗകര്യം ഒരുക്കാനാണ് അപാര്‍ട്‌മ​െൻറ് ഏറ്റെടുക്കാൻ ജില്ല കലക്​ടര്‍ ഉത്തരവിട്ടത്. എന്നാൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ചികിത്സാകേന്ദ്രം തുടങ്ങിയാൽ കൂടുതൽ ആരോഗ്യപ്രശ്​നങ്ങൾ ഉണ്ടാകുമെന്നാരോപിച്ചായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. 

ഞായറാഴ്ച ഉദ്യോഗസ്ഥരെത്തി ഉത്തരവ് ചുമരിൽ പതിക്കുേമ്പാൾ മാത്രമാണ് ഫ്ലാറ്റ് ഏറ്റെടുക്കൽ സംബന്ധിച്ച് വിവരം ലഭിക്കുന്നതെന്ന് ഉടമ പറഞ്ഞിരുന്നു. 48 മുറികള്‍ ഉള്‍പ്പെട്ട കെട്ടിടവും കോമണ്‍ ഏരിയയും അടക്കമാണ് കോവിഡ് ഫസ്​റ്റ്​ ലൈന്‍ ചികിത്സാകേന്ദ്രത്തിനായി ഏറ്റെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkannurkerala newscovid
News Summary - stay order for taking flat for covid center in kannur
Next Story