നാല് രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിക്ക് സ്റ്റേ
text_fieldsകേരള ഹൈകോടതി
കൊച്ചി: ആറു വർഷമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ പേരിൽ നാല് രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമീഷൻ നടപടി ചോദ്യം ചെയ്ത് ജെ.എസ്.എസ് (രാജൻബാബു വിഭാഗം), ജെ.എസ്.എസ് (ബീനാകുമാരി വിഭാഗം) കേരള കോൺഗ്രസ് (സ്കറിയ തോമസ് വിഭാഗം) എസ്.ആർ.പി എന്നീ പാർട്ടികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
2019 മുതൽ തുടർച്ചയായി ആറ് വർഷം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ലെന്നതിന്റെ പേരിലാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. തങ്ങളെ കേൾക്കാതെയാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്നതടക്കം ആരോപിച്ചായിരുന്നു ഹരജി.
മറ്റാർക്കും അനുവദിച്ചിട്ടില്ലെങ്കിൽ ഈ പാർട്ടികൾക്ക് അവരുടെ ചിഹ്നത്തിൽ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് കമീഷനും അറിയിച്ചു. ഹരജികൾ ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

