Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാധ്യമ’ത്തിനെതിരായ...

‘മാധ്യമ’ത്തിനെതിരായ ക്രൈംബ്രാഞ്ച്​ നോട്ടീസിലെ സ്​റ്റേ മൂന്നുമാസത്തേക്ക്​ നീട്ടി

text_fields
bookmark_border
‘മാധ്യമ’ത്തിനെതിരായ ക്രൈംബ്രാഞ്ച്​ നോട്ടീസിലെ സ്​റ്റേ മൂന്നുമാസത്തേക്ക്​ നീട്ടി
cancel

കൊച്ചി: പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ ’മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്​മാൻ, സീനിയർ റിപ്പോർട്ടർ അനിരു അശോകൻ എന്നിവർക്ക് ക്രൈംബ്രാഞ്ച് അയച്ച നോട്ടീസിലെ തുടർ നടപടികളിലെ സ്​റ്റേ ഹൈകോടതി മൂന്നുമാസം കൂടി നീട്ടി. വാർത്തയുടെ സ്രോതസ്സ്​ വെളിപ്പെടുത്താനും ലേഖകന്‍റെ വിവരങ്ങൾ ലഭ്യമാക്കാനും നിർദേശിച്ച് ചീഫ് എഡിറ്റർക്കും ഫോൺ പരിശോധനക്ക് ഹാജരാക്കണമെന്നതടക്കം നിർദേശിച്ച് ലേഖകനും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ജി. ബിജു നൽകിയ നോട്ടീസുകളിലെ നടപടിയിലെ സ്​റ്റേയാണ്​ ജസ്റ്റിസ് വി.ജി. അരുൺ നീട്ടിയത്​.

നോട്ടീസുകൾ ചോദ്യം ചെയ്ത് ഇരുവരും നൽകിയ ഹരജി നേരത്തേ ​രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഹരജി വീണ്ടും ഏപ്രിൽ ഒമ്പതിന്​ പരിഗണിക്കാൻ മാറ്റി.

അതീവ രഹസ്യ സ്വഭാവത്തിലുള്ള രേഖ ചോർന്നതിൽ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി നൽകിയ പരാതിയിൽ ഡിജിറ്റൽ ഇമേജിന്‍റെ സ്രോതസ്സ്​, റിപ്പോർട്ടറുടെ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ ആരാഞ്ഞ് ചീഫ് എഡിറ്റർക്ക് ഡിസംബർ 19ന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. സ്രോതസ്സ്​ കണ്ടെത്താനുള്ള അന്വേഷണഭാഗമായി ഫോൺ ഹാജരാക്കണമെന്ന്​ ആവശ്യപ്പെട്ട് അനിരുവിനും നോട്ടീസ് അയച്ചു. ഈ രണ്ട് നോട്ടീസുകളിലെയും തുടർനടപടികളാണ്​ സ്​റ്റേ ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamamcrime branchm PSC
News Summary - stay on crime branch notice against Madhyamam extended for three months
Next Story