Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജവാര്‍ത്ത:...

വ്യാജവാര്‍ത്ത: ശ്രീമതിയുടെ മൊഴിയെടുത്തു

text_fields
bookmark_border
വ്യാജവാര്‍ത്ത: ശ്രീമതിയുടെ മൊഴിയെടുത്തു
cancel

ക​ണ്ണൂ​ർ: വ്യാ​ജ​വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ച് അ​പ​മാ​നി​ച്ച​താ​യു​ള്ള മു​ന്‍മ​ന്ത്രി​യും സി.​പി.​എം നേ​താ​വും ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്റു​മാ​യ പി.​കെ. ശ്രീ​മ​തി​യു​ടെ പ​രാ​തി​യി​ല്‍ ആ​ല​ക്കോ​ടു​ള്ള ക​ണ്ണൂ​ർ റൂ​റ​ൽ സൈ​ബ​ര്‍ പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​രി​യാ​രം അ​തി​യ​ട​ത്തെ പി.​കെ. ശ്രീ​മ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പൊ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ന​ധി​കൃ​ത​മാ​യി പെ​ന്‍ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് ശ്രീ​മ​തി​ക്കെ​തി​രെ ചി​ല​ർ വ്യാ​ജ വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഓ​ണ്‍ലൈ​ന്‍ ചാ​ന​ലു​ക​ള്‍ക്കെ​തി​രെ​യ​ട​ക്കം പി.​കെ. ശ്രീ​മ​തി മു​ഖ്യ​മ​ന്ത്രി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സൈ​ബ​ര്‍ പൊ​ലീ​സ് പി.​കെ. ശ്രീ​മ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. പ​രാ​തി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള​ട​ക്കം സൈ​ബ​ര്‍ പൊ​ലീ​സ് ചോ​ദി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ടു​ത്ത​ദി​വ​സം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. വ്യാ​ജ​വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ച​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മൊ​ഴി​യെ​ടു​ക്ക​ലി​ന് ശേ​ഷം പി.​കെ. ശ്രീ​മ​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK SreemathiFake Newsstatement taken
News Summary - Statement taken from sreemathi on fake news case
Next Story