Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ​പൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്ന് സംസ്ഥാന വനിത കമ്മിഷൻ; വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി വേണം

text_fields
bookmark_border
latest malayalam news
cancel

തിരുവനന്തപുരം: വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. വിവാഹ സമ്മാനം പത്ത് പവനും ഒരു ലക്ഷം രൂപയും എന്ന പരിധിയിൽ വേണം. വിവാഹത്തിന് ആർഭാടവും ആളുകളുടെ എണ്ണവും കുറയ്ക്കണം. വധുവിന് അവകാശമുളള മറ്റു തരത്തിലുളള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതാക്കി ചുരുക്കണമെന്നും വനിത കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു.

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വിവാഹ​പൂർവ കൗൺസലിങ് നിർബന്ധമാക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു മുമ്പുളള വിവാഹപൂർവ കൗൺസിലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ശുപാർശ സർക്കാർ അം​ഗീകരിച്ചാൽ ഭാവിയിൽ കമ്മിഷൻ സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളിൽ നൽകി വിവാഹം രജിസ്റ്റർ നടത്താമെന്നും കമ്മിഷൻ വ്യക്തമാക്കി. മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകണമെന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണമെന്ന് വനിത ശിശുക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിത കമ്മിഷൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - State Women's Commission to make pre-marital counseling compulsory
Next Story