മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; പലയിടത്തും സംഘർഷം
text_fieldsമുഖ്യമന്ത്രിയുടെ വസതിക്കു സമീപം പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമവും നിയന്ത്രണങ്ങളും ലംഘിച്ച് വ്യാപക പ്രതിഷേധം. മഹിളാമോർച്ച പ്രവർത്തകർ സെക്രേട്ടറിയറ്റ് വളപ്പിലേക്ക് തള്ളിക്കയറി. ക്ലിഫ്ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രേയാഗിച്ചു. പ്രതിപക്ഷ സംഘടനങ്ങളുടെ മാര്‍ച്ച് പലയിടത്തും ൈകയാങ്കളിയിലേക്ക് നീങ്ങി. വിവിധ ജില്ലകളിൽ യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു. 144 നിയന്ത്രണങ്ങൾക്കിടെ തലസ്ഥാനത്തും പ്രതിഷേധം കടുക്കുന്നെന്ന് വ്യക്തമാക്കുന്നനിലയിലായിരുന്നു സമരങ്ങൾ.
കേൻറാൺമെൻറ് ഗേറ്റിന് സമീപത്തുനിന്നാണ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസിനെയും വെട്ടിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്ക് വരെ മുദ്രാവാക്യം വിളികളുമായി എത്തിയത്. സെക്രേട്ടറിയറ്റിൽ അതിക്രമിച്ച് കയറിയതിന് മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാകേന്ദു, മണ്ഡലം സെക്രട്ടറി ലിജ, ബി.ജെ.പി മണ്ഡലം ട്രഷറര്‍ ദിവ്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ച് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. 144 ലംഘിച്ച് സമരം ആരംഭിക്കുമെന്നും മുഖ്യമന്ത്രിയുടെ രാജിവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തി. 12നാണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 11ഒാടെ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയ വാർത്ത പുറത്തുവന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ്ഹൗസിലേക്ക് പാഞ്ഞുകയറി. അതേസമയം ദേവസ്വം ബോർഡ് ജങ്ഷനിൽ സമരക്കാരെ തടയാൻ ബാരിക്കേഡുകൾ കെട്ടിയിട്ടില്ലായിരുന്നു.
ബാരിക്കേഡ് റോഡിൽ നിരത്താൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ ബാരിക്കേഡ് മറിച്ച് മുന്നോട്ടുപോയി. കൂടുതൽ പൊലീസെത്തി പ്രവർത്തകരെ തടയാൻ ശ്രമിച്ചത് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. നേതാക്കൾ സംസാരിച്ചശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. കല്ലും മണ്ണും നിറച്ച ചളിവെള്ളമാെണന്ന് ആരോപിച്ച് പ്രവർത്തകർ വീണ്ടും പൊലീസുമായി വാക്കേറ്റമുണ്ടായി. മാർച്ചിന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീർ ഷാ പാലോട്, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥൻ എം.എൽ.എ, എൻ.എസ് നുസൂർ, എസ്.എം. ബാലു എന്നിവർ നേതൃത്വം നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോള്‍
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.