Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ചൂട്...

സംസ്​ഥാനത്ത്​ ചൂട് കൂടുന്നു; ജാഗ്രതൈ!

text_fields
bookmark_border
സംസ്​ഥാനത്ത്​ ചൂട് കൂടുന്നു; ജാഗ്രതൈ!
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു ​മാ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് അ​ന ു​ഭ​വ​പ്പെ​ട്ട ദി​നാ​ന്ത​രീ​ക്ഷ താ​പ​നി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ ണ് നി​ർ​ദേ​ശം.

ക​ട​ലോ​ര സം​സ്ഥാ​ന​മാ​യ​തി​നാ​ൽ ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത​യും ചൂ​ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി​യ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്​:

  • ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും എ​പ്പോ​ഴും ചെ​റി​യ കു​പ്പി​യി​ൽ വെ​ള്ളം കൈ​യി​ൽ ക​രു​തു​ക​യും ചെ​യ്യു​ക.
  • മ​ദ്യം പോ​ലെ​യു​ള്ള പാ​നീ​യ​ങ്ങ​ൾ പ​ക​ൽ ഒ​ഴി​വാ​ക്കു​ക. അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
  • പ​രീ​ക്ഷ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്കൂ​ള്‍ അ​ധി​ക‍ൃ​ത​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പ്ര​ത്യേ​ക ശ്ര​ദ്ധ​പു​ല​ര്‍ത്ത​ണം. ക്ലാ​സ് മു​റി​ക​ളി​ൽ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലും പ​രീ​ക്ഷ​ഹാ​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.
  • അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ചൂ​ട് ഏ​ൽ​ക്കാ​ത്ത​ത​രം സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
  • പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മ​റ്റ് രോ​ഗ​ങ്ങ​ൾ​മൂ​ലം അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ പ​ക​ൽ 11 മു​ത​ൽ മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ നോ​ക്ക​ണം.
  • പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ തൊ​പ്പി​യോ കു​ട​യോ ഉ​പ​യോ​ഗി​ക്കു​ക.
  • നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, ട്രാ​ഫി​ക് പൊ​ലീ​സു​കാ​ർ, മാ​ധ്യ​മ റി​പ്പോ​ർ​ട്ട​ർ​മാ​ർ, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന വി​ഭാ​ഗം, പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ, ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ, ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ പ​ക​ൽ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​മെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം.
  • ന​ല്ല പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ധാ​രാ​ള​മാ​യി പ​ഴ​ങ്ങ​ൾ ക​ഴി​ക്കു​ക​യും ചെ​യ്യു​ക.
  • വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ത​ണ​ൽ ഉ​റ​പ്പു​വ​രു​ത്തു​ക​യും പ​ക്ഷി​ക​ൾ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക.
  • ചൂ​ടു​മൂ​ലം ത​ള​ർ​ച്ച​യോ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക.
Show Full Article
TAGS:hot weather Kerala weather weather kerala news 
Next Story