ജലവിഭവ പരിപാലനത്തിന് സംസ്ഥാന ജലനയം വരും
text_fieldsതിരുവനന്തപുരം: ജലവിഭവ പരിപാലനത്തിന് സംസ്ഥാന ജലനയം രൂപവത്കരിക്കും. വിവിധ കാലാവസ്ഥകളിൽ ജലലഭ്യതയിലെ ഏറ്റക്കുറച്ചിൽ തിരിച്ചറിഞ്ഞ് ജലവർധനക്കും സംരക്ഷണത്തിനും തദ്ദേശസ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കാൻ അനുയോജ്യമായ പദ്ധതി നടപ്പാക്കും. ജലത്തിന്റെ പുനരുപയോഗത്തിനും വ്യവസായികാവശ്യങ്ങൾക്കുള്ള ലഭ്യതക്കും പ്രാധാന്യം നൽകും.
‘തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും’ എന്ന നിലപാടിൽ ഉറച്ചുനിന്ന് മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് സമവായമുണ്ടാക്കാൻ ശ്രമിക്കും.
ജലവിതരണം ഉറപ്പാക്കാൻ വിവിധ ഡാമുകളുടെ സുരക്ഷയും കനാൽ ശൃംഖലയുടെ പുനുരുദ്ധാരണവും നടത്തും. വർഷം മുഴുവനും കൃഷി, കുടിവെള്ളം, ജലസേചനം എന്നിവ സാധ്യമാക്കുന്ന മീനച്ചൽ നദീ പുനരുദ്ധാരണ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് തയാറാക്കും. എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ജലലഭ്യത ഉറപ്പാക്കുന്ന ‘ജൽജീവൻ മിഷൻ’ കാര്യക്ഷമമായി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

