സംസ്ഥാന വോളിബാൾ: സീസൺ ടിക്കറ്റ് പ്രകാശനം
text_fieldsകൽപറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബാൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് ജില്ല കലക്ടർ ഡോ. രേണുരാജ് ഐ.എ.എസ് സംഘാടക സമിതി ചെയർമാൻ ഒ.ആർ. കേളു എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. ജനുവരി ഒന്നു മുതൽ ഏഴ് വരെ മാനന്തവാടി താഴെയങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. വനിതാ - പുരുഷ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക. ഗാലറി സീസൺ ടിക്കറ്റിന് 750 രൂപയും ചെയർ സീസൺ ടിക്കറ്റിന് 1000 രൂപയുമാണ് തുക.
ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, സംഘാടക സമിതി ജനറൽ കൺവീനർ എൻ.ജെ. ഷജിത്, സംഘാടക സമിതി ഭാരവാഹികളായ റഷീദ് പടയൻ, അസീസ് വാളാട്, ടോമി, പി.എം. ഹസീന, ഗിരീഷ് മലങ്കര, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

