ടൂറിസ്റ്റ് ബസുകളുടെ വെള്ളം നിറം മാറ്റാം; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി
text_fieldsതിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് എസ്.ടി.എ ആവശ്യപ്പെട്ടു. 2022ലെ വടക്കാഞ്ചേരി അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവന്നത്. അന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും സർക്കാരും ചേർന്ന് പുറത്തിറക്കിയ ഉത്തരവിന് കോടതി അംഗീകാരം നൽകുകയും ചെയ്തിരുന്നു.
റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മിൽ ബന്ധമില്ലെന്നും ഏകീകൃത നിറം തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്നും കാണിച്ച് എസ്.ടി.എക്ക് ബസ് ഉടമകൾ പരാതി നൽകിയിരുന്നു. എന്നാൽ കുറച്ചുപേർ നിറം മാറ്റം അംഗീകരിച്ചതിനെ തുടർന്ന് ഉത്തരവ് നടപ്പിലാക്കുകയായിരുന്നു.
കെ.ബി ഗണേഷ് കുമാർ ഗതാഗത മന്ത്രി ആയതിനു ശേഷം ടൂറിസ്റ്റ് ബസ് ഉടമകൾ വെള്ള നിറത്തിനെതിരെ എതിർപ്പ് അറിയിക്കുകയും തുടര്‍ന്ന് പെറ്റീഷൻ എസ്.ടി.എയിലെത്തുകയും ചെയ്തു. മാർച്ച് 9ന് നടന്ന യോഗത്തിന്‍റെ തീരുമാനമാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരള മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തി സർക്കാറിന് തീരുമാനം എടുക്കാമെന്നും ട്രാൻസ്പോർട്ട് അതോറിറ്റിക്ക് എതിർപ്പില്ലെന്നുമാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

