ലോകോത്തര വൈറോളജി ഗവേഷണ കേന്ദ്രം: ശിലാസ്ഥാപനം 30ന്
text_fieldsതിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണകേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത് യാഥാര്‍ഥ്യമാകും. തോന്നയ്ക്കല്‍ ബയോലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതോടെ വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളെയോ മറ്റു രാജ്യങ്ങളെയോ ആശ്രയിക്കേണ്ടിവരുന്ന കാലതാമസം ഒഴിവാക്കാനാകും.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിെൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആദ്യഘട്ടം ആറുമാസത്തിനുള്ളില്‍ തന്നെ ആരംഭിക്കാനുള്ള നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 സ്ക്വയര്‍ഫീറ്റ് കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രീ-ഫാബ് രീതിയില്‍ പൂര്‍ത്തീകരിക്കും. അതിവിശാലവും അന്താരാഷ്ട്രനിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 സ്ക്വയര്‍ഫീറ്റ് പ്രധാന സമുച്ചയത്തിെൻറ നിര്‍മാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എല്‍.എല്‍.എല്‍ ലൈറ്റ്സിെന ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
