സ്കൂൾ കലോത്സവം: തൃശൂർ ഉത്സവത്തിമിർപ്പിൽ, ഇനി നാല് നാൾ
text_fieldsതൃശൂർ: തൃശൂരിന് ഇത് ഉത്സവ കാലമാണ്. തൃശൂർ പൂരത്തിെൻറ മുഖ്യ പങ്കാളികളായ പാറമേക്കാവിലും തിരുവമ്പാടിയിലും വേല ജനുവരി അഞ്ചിനും ആറിനുമാണ്. പൂരം കഴിഞ്ഞാൽ തട്ടകക്കാർ ഏറ്റവും പ്രാധാന്യത്തോെട കാണുന്ന ഉത്സവം. അതിെൻറ ഹരത്തിനിടയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്കൂൾ കലോത്സവം ആറിന് കടന്നുവരുന്നത്. പൊതുവേ ഉത്സവപ്രേമികളായ തൃശൂർകാർ വിരൽതൊട്ട് എണ്ണി തുടങ്ങി- നാലാംപക്കം കലോത്സവ പൂരം.
പൂരത്തിെൻറ എല്ലാ പ്രഗത്ഭരും പെങ്കടുക്കുന്ന വേലകളുടെ മുന്നോടിയായി ദേശപ്പാട്ടുകളും മേളങ്ങളും കതിന പൊട്ടിക്കലും ദിവസവും നടന്ന് വരികയാണ്. വേലയെഴുന്നള്ളിപ്പും അതിെൻറ ഭാഗമായുള്ള കരിമരുന്ന് പ്രയോഗവും നടക്കുന്ന പൂരപ്പറമ്പിലാണ് കലോത്സവത്തിെൻറ മൂന്ന് മുഖ്യ വേദികൾ. പ്രധാന വേദിയായ ‘നീർമാതള’ത്തിെൻറ ബഹുനില വർണ പന്തൽ നിർമാണം ചൊവ്വാഴ്ച പൂർത്തിയാവും. ചെറുതുരുത്തിയിലെ പരിചയ സമ്പന്നനായ പടപ്പ് ഉമറാണ് പന്തൽ നിർമിക്കുന്നത്. തൃശൂരിെൻറ സ്വന്തം ആർട്ടിസ്റ്റായ മൊനാർക്ക് കൊച്ചുമോെൻറ നേതൃത്വത്തിൽ ‘നീർമാതള’ത്തിെൻറ മനോഹരമായ കവാട നിർമാണം പുരോഗമിക്കുന്നു.
കലോത്സവം പടിവാതിൽക്കൽ എത്തിയതിെൻറ തിക്കിലും തിരക്കിലുമാണ് സംഘാടകർ. നാലിന് ഉച്ചക്ക് മൂന്നിന് നഗരത്തിലെത്തുന്ന സ്വർണക്കപ്പിന് ഉജ്ജ്വല വരവേൽപ്പ് നൽകാനുള്ള തയാറെടുപ്പ് പൂർത്തിയായി വരുന്നു. സ്വർണക്കപ്പ് എത്തുന്നതോടെ നാടും നഗരവും കലോത്സ ലഹരിയിൽ മുങ്ങും.
ഒേട്ടറെ പുതുമകളോടെ എത്തുന്ന കലോത്സവത്തിെൻറ സ്വാഗതഗാന പരിശീലനവും പുരോഗമിക്കുന്നു. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എം.ജി. ശ്രീകുമാർ സംഗീതം നൽകി അവതരിപ്പിക്കുന്ന സ്വാഗത ഗാനം ആലപിക്കുന്നവരുടെ കൂട്ടത്തിൽ സംഗീത അധ്യാപകർക്കൊപ്പം മറ്റു അധ്യാപകരുമുണ്ട്. സ്വാഗതഗാനത്തോടൊപ്പം ഇതാദ്യമായി കേരള കലാമണ്ഡലം വിദ്യാർഥികളുടെ ദൃശ്യാവിഷ്കാരവുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രക്ക് പകരം സൂര്യ കൃഷ്ണമൂർത്തി ചിട്ടപ്പെടുത്തിയ ദൃശ്യ വിസ്മയം അരങ്ങേറും. കേരളീയ തനതു കലകൾ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ദൃശ്യ വിസ്മയം രാവിലെ 8.45ന് തുടങ്ങും. തുടർന്ന് 10ന് ഉദ്ഘാടനവും. പഴയിടം മോഹനൻ നമ്പൂതിരി നേതൃത്വം നൽകുന്ന പാചകം ജൈവ പച്ചക്കറികളും നാടൻ വിഭവങ്ങളും ഉപയോഗിച്ചാക്കാനുള്ള ഒരുക്കം പൂർത്തിയായി വരുന്നു.
ജില്ലയിലെ വിദ്യാർഥികളിൽനിന്ന് സമാഹരിക്കുന്ന വിഭവങ്ങൾ ഏറ്റുവാങ്ങി കലവറ നിറക്കൽ നാലിനും അഞ്ചിനുമായി നടക്കും. കലോത്സവം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സംഘടിപ്പിക്കുന്നതിെൻറ ഭാഗമായി പ്രോഗ്രാം കമ്മിറ്റിക്കുവേണ്ട കടലാസ് പേനകളുടെ നിർമാണം ചൊവ്വാഴ്ച നടക്കും. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നിർമിക്കുന്ന പേന ചൊവ്വാഴ്ച ഉച്ചക്ക് 12.15ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.