ചരിത്രം ആവർത്തിച്ച് പിണങ്ങോടിന്റെ മണവാട്ടിമാരും തോഴികളും
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ എഗ്രേഡ് നേടിയ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോട് ടീം
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചരിത്രം ആവർത്തിച്ച് വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടിലെ മണവാട്ടിമാരും തോഴികളും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ ഇത്തവണയും ഇവർ എ ഗ്രേഡോടെ വിജയികളായി. രണ്ട് പതിറ്റാണ്ടായി ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ പിണങ്ങോടിന്റെ കുത്തകയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എഗ്രേഡ് നേടിയ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോട് ടീം
ഹയർസെക്കൻഡറി വിദ്യാർഥിനി ഷാദിയ മണവാട്ടിയായും ഹെമിൻ സിഷ, ആര്യനന്ദ, ഫിദ ഫാത്തിമ തുടങ്ങിയവർ പാട്ടുകാരായും നെബ ഫാത്തിമ, നിയ പർവീൻ, ആയിഷ മിൻഹ, സാദ ഫാത്തിമ, നിദ ഫാത്തിമ, അയോണ സുനിൽ എന്നിവർ തോഴിമാരായും ആണ് ഇത്തവണ എത്തിയത്.
നാസർ പറശ്ശിനിയുടെ കീഴിൽ ആറുമാസമായി തുടരുന്ന കഠിന പരിശ്രമത്തിനൊടുവിലാണ് സംസ്ഥാനത്ത് സ്കൂളിന്റെ പേര് തങ്കലിപികളിൽ എഴുതിച്ചേർത്ത ടീം ചുരം കയറുന്നത്. ഹെമിൻ സിഷയും നെബ ഫാത്തിമയും നാല് വർഷമായി തുടർച്ചയായി ഒപ്പന ടീമിലുണ്ട്. ഇവരുടെ സാന്നിധ്യവും ടീമിന്റെ ആത്മാർഥതയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും അകമഴിഞ്ഞ സപ്പോർട്ടുമാണ് മികച്ച ടീം ആയി പിണങ്ങോടിനെ മുന്നിലെത്തിക്കാൻ സഹായിക്കുന്നതെന്ന് പരിശീലകൻ നാസർ പറശ്ശിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

