മുഖ്യമന്ത്രി എത്തിയില്ല; കലോത്സവം തുടക്കത്തിൽതന്നെ താളംതെറ്റി
text_fieldsതൃശൂർ: ഒേട്ടറെ പുതുമകൾകൊണ്ടും പെങ്കടുക്കുന്ന എല്ലാവർക്കും േട്രാഫി നൽകാനുള്ള തീരുമാനംകൊണ്ടും ശ്രദ്ധേയമായ 58ാം കേരള സ്കൂൾ കലോത്സവം തുടക്കത്തിൽതന്നെ താളംതെറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്തില്ല എന്ന ഒറ്റക്കാരണത്താൽ ഉദ്ഘാടനച്ചടങ്ങ് അനിശ്ചിതത്വത്തിലാകാനും വൈകാനും ഇടയായി. ഇതുമൂലം എല്ലാ വേദികളിലും മത്സരം ഒരു മണിക്കൂറിലേെറ വൈകിയാണ് തുടങ്ങിയത്. ഒഴിച്ചുകൂടാനാവാത്ത ഒൗദ്യോഗിക കാരണത്താൽ മുഖ്യമന്ത്രിക്ക് പെങ്കടുക്കാനായില്ലെന്നാണ് ഒൗദ്യോഗിക വിശദീകരണം.
എന്നാൽ, കൊല്ലത്ത് പാർട്ടി ജില്ല സമ്മേളനത്തിൽ പെങ്കടുക്കുന്നതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന് സംസ്ഥാനം ഉയർത്തിക്കാട്ടുന്ന പരിപാടിയുടെ നിറം മങ്ങാനും അഭാവം കാരണമായി. പൊതുവെ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക എന്ന കീഴ്വഴക്കമാണ് ലംഘിക്കപ്പെട്ടത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഉദ്ഘാടനച്ചടങ്ങ് നടന്ന ഒന്നാം നമ്പർ വേദിയായ ‘നീർമാതള’ത്തിൽ രാവിലെ 11ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം തുടങ്ങിയത് ഉച്ചക്ക് ഒന്നോടെയാണ്. എല്ലാ വേദികളിലും മത്സരം ഒരു മണിക്കൂറിലേറെ വൈകി. ‘രാജമല്ലി’യിൽ(ഹോളി ഫാമിലി ഹൈസ്കൂൾ) ഒപ്പന മത്സരം തുടങ്ങുേമ്പാൾ സമയം 11.40. ഇവിടെ വിധികർത്താക്കൾ എത്തിയത് 10.55ന്. യക്ഷഗാനം തുടങ്ങിയത് ഉച്ചക്ക് 12ന്. വേദി മൂന്നിൽ ഹയർ സെക്കൻഡറി മോഹിനിയാട്ടം തുടങ്ങാനും ഒന്നര മണിക്കൂർ വൈകി.
ഉദ്ഘാടനം കഴിഞ്ഞിട്ട് മത്സരങ്ങൾ തുടങ്ങിയാൽ മതിയെന്ന് ചില േകന്ദ്രങ്ങൾ നിർദേശിച്ചുവത്രെ. ‘നീർമാതള’ത്തിൽ ഉദ്ഘാടനച്ചടങ്ങ് തീർന്നത് 12.30ഒാടെയായിരുന്നു. ചടങ്ങ് തീരാൻ കാക്കാതെ മറ്റു വേദികളിൽ മത്സരം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മുഖ്യമന്ത്രിക്കുവേണ്ടി അവസാന നിമിഷം മുൻ തീരുമാനങ്ങൾ മാറ്റി ചില ഒരുക്കങ്ങൾ നടത്തിയിരുന്നു. ഫോേട്ടാഗ്രാഫർമാർക്കും ചാനൽ കാമറാമാന്മാർക്കുമായി തയാറാക്കിയ പ്ലാറ്റ്ഫോം പൊലീസ് ഇടപെട്ട് അവസാന നിമിഷം മാറ്റി. വെള്ളിയാഴ്ച അർധരാത്രിയോടെ സുരക്ഷാകാരണം പറഞ്ഞാണ് ഇത് മാറ്റിയത്.
ഇൗ ശ്രമങ്ങൾക്കിടെ ഒരു ഡിവൈ.എസ്.പിക്ക് വീണ് സാരമായി പരിക്കേറ്റു. പിന്നീട് കാമറാമാന്മാർക്ക് 12 അടിയോളം ഉയരത്തിൽ ഗാലറി ഉണ്ടാക്കി. പത്ര ഫോേട്ടാഗ്രാഫർമാർക്ക് സൗകര്യം ചെയ്തതുമില്ല. ഉദ്ഘാടന സമയത്തും സ്വാഗതഗാനത്തിെൻറ ദൃശ്യാവിഷ്കാര വേളയിലും ചിത്രം എടുക്കാൻ അവർ മുന്നിൽ നിരന്നതേടെ കാഴ്ചക്കാരുടെ പ്രതിഷേധം ഉയരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.