Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത്; കായികമേള കുന്നംകുളത്ത്

text_fields
bookmark_border
ശാസ്ത്ര, ഗണിത പ്രവൃത്തിപരിചയ മേള ഡിസംബർ ആദ്യവാരത്തിൽ തിരുവനന്തപുരത്ത്
state school festival
cancel

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി രണ്ടാം വാരം കൊല്ലത്ത് നടത്തും. സംസ്ഥാന സ്കൂൾ കായിക മേള ഒക്ടോബർ രണ്ടാം വാരത്തിൽ തൃശൂർ കുന്നംകുളത്ത് നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണയായി.

ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ മേള ഡിസംബർ ആദ്യവാരത്തിൽ തിരുവനന്തപുരത്ത് നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം നവംബർ രണ്ടാം വാരത്തിൽ എറണാകുളത്താണ്. അധ്യാപകദിനാഘോഷം, ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവം എന്നിവ സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലായി പാലക്കാട്ടും നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State School Festival in Kollam in January; Sports meet at Kunnamkulam
Next Story