ആലിയ പാടി; വല്യുപ്പയുടെ പാട്ടോർമയിൽ
text_fieldsതൃശൂർ: ‘ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണ് വാരികളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ...’എന്ന പ്രസിദ്ധമായ ഗസൽ ഗാനം രചിച്ച വല്യുപ്പയുടെ ഓർമയിൽ ആലിയ റിയാസ് ഗസൽ പാടി.
ഫലം വന്നപ്പോൾ എ ഗ്രേഡിൽ ഹാട്രിക്കും നേടി. കൊച്ചിയിലെ ഗസൽ സന്ധ്യകളിലെ സാന്നിധ്യമായ എറണാകുളം സൗത്ത് ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആലിയ തുടർച്ചയായി മൂന്നാം വർഷമാണ് ഗസലിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നത്.
ഉമ്പായി പാടി ഹിറ്റാക്കിയ ‘ചെറുപ്പത്തിൽ നമ്മൾ രണ്ടും’എന്ന് തുടങ്ങുന്നത് അടക്കം നിരവധി ഗസലുകളും നാടകങ്ങളും രചിച്ച പി.എ. മുഹമ്മദിന്റെ മകൻ മുഹമ്മദ് റിയാസിന്റെ ഇളയമകളാണ് ആലിയ. റിയാസും പാട്ടുകാരനാണ്. ഷെഹ്സാദ് അഹമ്മദിന്റെ ‘അസ്നി തസ്‍വീർ’എന്ന ഗസലുമായാണ് ഇത്തവണ മേളക്കെത്തിയത്. ഗസലിന്റെ ലോകത്ത് കൂടുതൽ ഉയരണമെന്നാണ് ഈ കൊമേഴ്സ് വിദ്യാർഥിനിയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

