Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുസ്തകരചന മേയ് മുതൽ; ...

പുസ്തകരചന മേയ് മുതൽ; ഹയർസെക്കൻഡറി പാഠപുസ്തകങ്ങളും പരിഷ്​കരിക്കും

text_fields
bookmark_border
പുസ്തകരചന മേയ് മുതൽ;  ഹയർസെക്കൻഡറി പാഠപുസ്തകങ്ങളും പരിഷ്​കരിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ഷ്​​ക​രി​ച്ച ആ​ദ്യ​ഘ​ട്ട പാ​ഠ​പു​സ്ത​ക​ങ്ങ​ൾ 2024 ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ നി​ല​വി​ൽ വ​രും. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​രി​ക്കു​ലം സ്റ്റി​യ​റി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​മാ​ണ്​ പ​രി​ഷ്​​ക​രി​ക്കു​ന്ന​ത്.

2025ൽ ​ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്, പ​ത്ത്​ ക്ലാ​സു​ക​ളി​ലും പ​രി​ഷ്​​ക​രി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​ദ്യ​ഘ​ട്ട പ​രി​ഷ്​​ക​ര​ണ​ത്തി​നാ​യി പാ​ഠ​പു​സ്ത​ക ര​ച​ന​ക്കാ​യു​ള്ള ശി​ൽ​പ​ശാ​ല മേ​യി​ൽ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. അ​തി​നു മു​മ്പാ​യി പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ക്​​ടോ​ബ​റി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ക​ര​ട്​ ത​യാ​റാ​കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​രി​ഷ്​​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 20 പാ​ഠ​പു​സ്ത​ക​ങ്ങ​ളും ര​ണ്ടാം വ​ർ​ഷ​ത്തി​ൽ 24 പാ​ഠ​പു​സ്ത​ക​ങ്ങ​ളും എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടേ​താ​ണ്​ കേ​ര​ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ ഒ​ഴി​കെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ കേ​ര​ളം സ്വ​ന്തം നി​ല​ക്ക്​ പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​വ​യി​ലാ​ണ്​ പ​രി​ഷ്​​ക​ര​ണം കൊ​ണ്ടു​വ​രു​ന്ന​ത്.

ഭാ​ഷാ വി​ഷ​യ​ങ്ങ​ൾ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, കോ​മേ​ഴ്​​സ്​ സ​യ​ൻ​സ്, ജേ​ണ​ലി​സം, സോ​ഷ്യ​ൽ വ​ർ​ക്ക്, ആ​ന്ത്ര​പ്പോ​ള​ജി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ എ​സ്.​സി.​ഇ.​ആ​ർ.​ടി നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളം ത​യാ​റാ​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TextbookSchool Curriculum
News Summary - State school curriculum revision
Next Story