സംസ്ഥാന പ്രഫഷണല്‍ നാടക മത്സരം സമാപിച്ചു; ഫലപ്രഖ്യാപനം നാളെ
text_fieldsതൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അഞ്ച് ദിവസത്തെ പ്രഫഷണല്‍ നാടക മത്സരത്തിന് ശുഭപരിസമാപ്തി. അഞ്ച് ദിവസങ്ങളിലായി പത്ത് നാടകങ്ങളാണ് അരങ്ങിലെത്തിയത്. നാടക മത്സരത്തിലെ വിജയികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന് പഴശ്ശി അറിയിച്ചു.
ഏറ്റവും മികച്ച നാടകാവതരണം, മികച്ച രണ്ടാമത്തെ നാടകാവതരണം, ഏറ്റവും മികച്ച സംവിധായകന്, മികച്ച രണ്ടാമത്തെ സംവിധായകന്,മികച്ച നടന്, നടി,മികച്ച രണ്ടാമത്തെ നടന്, നടി, ഏറ്റവും മികച്ച നാടകകൃത്ത്, മികച്ച രണ്ടാമത്തെ നാടകകൃത്ത്, ഏറ്റവും മികച്ച ഗായകന്, ഗായിക, സംഗീത സംവിധായകന്, ഗാനരചയിതാവ്, രംഗപട സംവിധായകന്, ഏറ്റവും മികച്ച ദീപവിതാനം, വസ്ത്രാലങ്കാരം,സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

