Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാക്ടർ യാത്രയിൽ അജിത് കുമാറിനെതി​രെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി

text_fields
bookmark_border
Ravada Chandrasekhar, MR Ajith kumar
cancel

തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടർ യാത്രയുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ. ട്രാക്ടർ യാത്രയുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് റവഡ ചന്ദ്രശേഖർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നടപടി സ്വീകരിച്ച് ഹൈകോടതിയെ അറിയിക്കണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. അജിത് കുമാറിനെതിരായ പരാതിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു.

അജിത് കുമാറിന് വീഴ്ചയുണ്ടായതായി കാണിച്ചായിരുന്നു റവഡ ചന്ദ്രശേഖർ അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നടക്കുന്നതിനിടെ കാലിന് വേദന അനുഭവപ്പെട്ടതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന അജിത്കുമാറിന്‍റെ വിശദീകരണം ദുര്‍ബലമാണ്.

ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ യാത്ര ചെയ്തതായി എ.ഡി.ജി.പി സമ്മതിച്ചെന്നും ഇനി ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്തതായും ഡി.ജി.പി റവഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ടായിരുന്നു. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് നടക്കുന്നതിനിടെ കാലിന് വേദന അനുഭവപ്പെട്ടതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന അജിത്കുമാറിന്‍റെ വിശദീകരണം ദുര്‍ബലമാണ്.

അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം ട്രാക്ടറുകളിൽ ആളുകൾ യാത്ര ചെയ്യുന്നത് ഹൈകോടതി നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് അജിത്കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത്. എല്ലാ ഉദ്യോഗസ്ഥരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും റിപ്പോർട്ടിലുണ്ട്. യാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - State Police Chief demands action against Ajith Kumar in tractor ride
Next Story