ജി.ഐ.ഒ സംസ്ഥാന മെംബേഴ്സ് മീറ്റ്
text_fieldsകണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് (ജി.ഐ.ഒ) സംസ്ഥാന മെംബേഴ്സ് മീറ്റ് പഴയങ്ങാടി വാദിഹുദ പബ്ളിക് സ്കൂളില്‍ സംസ്ഥാന പ്രസിഡന്റ് പി. റുക്സാന ഉദ്ഘാടനംചെയ്തു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ വി.ടി. അബ്ദുല്ലകോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഷഹീന് കെ. മൊയ്തുണ്ണി, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് കെ. സാജിദ് നദ്വി, സക്കീര്‍ ഹുസൈന് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ജി.ഐ.ഒ കേരളയുടെ 2017-18 കാലയളവിലേക്കുള്ള സംസ്ഥാന സമിതി അംഗങ്ങളായി പി. റുക്സാന, ഫസ്ന മിയാന്‍, നാസിറ തയ്യില്‍, നദ കെ. സുബൈര്‍, ആനിസ മുഹ്യുദ്ദീന്‍, സുഹൈല ഫര്‍മീസ്, ജാസ്മിന് ടി.എം, നസ്റിന് പി. നസീര്‍, സുമയ്യ അന്‍സാരി, നഫീസ തനൂജ, ആബിദ യു, തമന്ന സുല്‍ത്താന, അഫീദ, ജുസൈന, തസ്നീം മുഹമ്മദ്, ഫാത്തിമ ഷെറിന്, ഹുസ്ന മുംതാസ്, തബ്ശീറ സുഹൈല്‍, ഒ. റിസാന, പി.കെ. ഹാജറ എന്നിവരെ തെരഞ്ഞെടുത്തു.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാനസമിതി അംഗം കെ.എന്‍. സുലൈഖ സമാപനപ്രഭാഷണം നിര്‍വഹിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍ സ്വാഗതവും നാസിറ തയ്യില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
