എ.ഡി.ജി.പിയുടെ മകൾ ൈഡ്രവറെ മർദിച്ച കേസ്: അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന്
text_fieldsതിരുവനന്തപുരം: ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന സുധേഷ് കുമാറിന്‍റെ മകൾ പൊലീസ് ൈഡ്രവറെ മർദിച്ച കേസിൽ അന്വേഷണം സ ത്യസന്ധമായും നിഷ്പക്ഷവുമായി പൂർത്തിയാക്കി എത്രയും വേഗം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സം സ്ഥാന മനുഷ്യാവകാശ കമീഷൻ. ൈക്രംബ്രാഞ്ച് എസ്.പിക്കാണ് അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. എസ്.എ.പി ബറ്റാലിയനിലെ ൈഡ്രവർ ഗവാസ്കറുടെ ഭാര്യ രേഷ്മ തൽഹത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്.
ൈക്രംബ്രാഞ്ചിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് ൈക്രം കേസ് രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എ.ഡി.ജി.പിയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടും അന്വേഷിക്കുന്നത് തിരുവനന്തപുരം സിറ്റി ജില്ല ൈക്രംബ്രാഞ്ച് അസി. കമീഷണറാണ്.
കേസുകളിൽ എഫ്.ഐ.ആർ റദ്ദാക്കാൻ ൈഡ്രവർ ഗവാസ്കറും എ.ഡി.ജി.പിയുടെ മകൾ സ്നിഗ്ധകുമാറും ഹൈകോടതിയിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉത്തരവ് വന്നിട്ടില്ല. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
