Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയയുടെ...

ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന്​ പൊലീസിന്​ നിയമോപദേശം

text_fields
bookmark_border
hadiya s
cancel

കോട്ടയം: ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന്​ നിയമോപദേശം കിട്ടിയെന്ന്​ പൊലീസ്.​ ​േകാട്ടയം ടി.ബിയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമീഷന്​ മുന്നിൽ ജില്ല പൊലീസ്​ മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. വീട്ടുതടങ്കലിൽ കഴിയുന്ന വൈക്കം ടി.വി പുരം സ്വദേശിനി ഡോ. ഹാദിയയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്ന്​ ചൂണ്ടിക്കാട്ടി യൂത്ത്​ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച്​ വിശദമായ റിപ്പോർട്ട്​ നൽകാൻ ജില്ല പൊലീസ്​ മേധാവിയോട്​ കമീഷൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്ന്​ വൈക്കം ഡിവൈ.എസ്​.പി മുഖേനയാണ്​ പൊലീസ്​ അന്വേഷണ റിപ്പോർട്ടും നിയമോപദേശത്തി​​െൻറ പകർപ്പും ഹാജരാക്കിയത്.

ഹാദിയക്ക്​ പൊലീസി​​െൻറ ഭാഗത്തുനിന്നും പിതാവ്​​ അ​ശോകനിൽനിന്നും മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന്​ ജില്ല പൊലീസ്​ മേധാവിയുടെ റിപ്പോർട്ടിലുണ്ട്​. ഹാദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാൻ നൽകിയ ഹരജി സുപ്രീംകോടതിയുടെ സജീവ പരിഗണനയിലായതിനാൽ പെൺകുട്ടിയുടെ മൊഴിയെടുക്കാനാവില്ലെന്ന്​ അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ സീനിയർ ഗവ. പ്ലീഡര്‍ ഡി. നാരായണൻ നല്‍കിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിൽ പൊലീസി​​െൻറയും മറ്റ്​ അധികാരികളുടെയും ഭാഗത്തുനിന്ന്​ ഹാദിയയുടെ മൊഴിയെടുക്കാൻ ശ്രമിച്ചാൽ നിയമപരമായി പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വ്യക്തമാക്കുന്നു. 

സുപ്രീം​കോടതിയുടെ പരിഗണനയിലായതിനാൽ ഹാദിയയുടെ മൊഴിയെടുക്കുന്നതടക്കമുള്ള വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്ന്​ സിറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിച്ച മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ പറഞ്ഞു. മറ്റ്​ നടപടി സ്വീകരിക്കാൻ പാടില്ലെന്ന നിയമോപദേശവും ജില്ല പൊലീസ്​ മേധാവിയുടെ അന്വേഷണ റിപ്പോർട്ടും പൂർണമായും പഠിച്ചശേഷം തീരുമാനവും നിഗമനവും അറിയിക്കാം. കേസിൽ ആരോപിക്കപ്പെട്ട മനുഷ്യവകാശലംഘനം കമീഷ​​െൻറ പരിധിയിൽ വരുതിയിലാണെങ്കിലും സുപ്രീം​കോടതി പരിഗണിക്കുന്ന വിഷയത്തിൽ നിരീക്ഷണവും നടപടിയും സ്വീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ നിയമവശംകൂടി പരിശോധിച്ചശേഷം മറുപടി പറയാം. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ടത്​ പരാതിക്കാരാണ്​. വ്യക്തിപരമായ കാരണങ്ങളാൽ സിറ്റിങ്ങിന്​ എത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മുനവ്വറലി ശിഹാബ്​ തങ്ങൾ കത്ത്​ നൽകിയിരുന്നു. പരാതിക്കാരൻ നിയോഗിച്ച പകരക്കാരൻ എത്തിയതായും അദ്ദേഹം പറഞ്ഞു. 

ഹാദിയയിൽനിന്ന്​ നേരിട്ട്​ മൊഴിയെടുക്കണമെന്ന പരാതിയിലെ പ്രധാന ആവശ്യം പൊലീസ്​ മുഖവിലയ്​​െക്കടുത്തി​െല്ലന്ന്​ പരാതിക്കാരനുവേണ്ടി ഹാജരായ യൂത്ത്​ലീഗ്​ സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്​ ആരോപിച്ചു. തടങ്കലിൽകഴിയുന്ന ഹാദിയയെ നേരിട്ട്​ കാണുന്നതിനുപകരം പിതാവി​​െൻറ മൊഴിയാണ്​ പൊലീസ്​ രേഖപ്പെടുത്തിയത്​.​ മനുഷ്യാവകാശലംഘനങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടുകൾ കമീഷന്​ മുന്നിൽ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു.


ഹാദിയ: മനുഷ്യാവകാശ കമീഷൻ സിറ്റിങ്​ സ്ഥലത്തേക്ക്​ എസ്​.ഡി.പി.​​െഎയുടെ പ്രതിഷേധം
വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ മനുഷ്യാവകാശ കമീഷൻ സന്ദർശിക്കണമെന്ന്​ ആവശ്യപ്പെട്ട്​​ കമീഷൻ സിറ്റിങ്​ നടന്ന കോട്ടയം ടി.ബിയിലേക്ക്​ എസ്​.ഡി.പി.​െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച്​ നടത്തി. ചൊവ്വാഴ്​ച ഉച്ചക്ക്​ കെ.എസ്​.ആർ.ടി.സി ​സ്​റ്റാൻഡിൽനിന്ന്​ ആരംഭിച്ച മാർച്ച്​ ടി.ബിക്കുമുന്നിൽ പൊലീസ്​ തടഞ്ഞു. തുടർന്ന്​ ജില്ല വൈസ്​ പ്രസിഡൻറ്​ ഷമീര്‍ അലിയാര്‍ ഉദ്​ഘാടനം നിർവഹിച്ചു.  ജില്ല പ്രസിഡൻറ്​ യു. നവാസ്​, ജില്ല കമ്മിറ്റി അംഗം പി.എ. അഫ്‌സല്‍, മണ്ഡലം സെക്രട്ടറി ഷഫീഖ്​ റസാഖ്​, നിജില്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നൽകി. 

ഹാദിയയുടെ ആരോഗ്യനില: മെഡിക്കൽ സംഘ​െത്ത അയക്കണമെന്ന്​ ആവശ്യം
വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയുടെ ആരോഗ്യനിലയെക്കുറിച്ച് പരിശോധിക്കാൻ ​മെഡിക്കൽ സംഘത്തെ അയക്കണമെന്ന്​ ആവശ്യപ്പെട്ട്​ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എൻ.സി.എച്ച്​.ആർ.ഒ) മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാറിന്​ നിവേദനം നൽകി. ഹാദിയക്ക്​ മരുന്നുനൽകി മയക്കിക്കിടത്തുകയാണെന്നും ആരോഗ്യനില അപകടകരമാണെന്നും സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ ഡോക്യുമ​െൻററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം മയക്കുമരുന്നുകൾ അമിതമായി നല്‍കുന്നതിലൂടെ ഹൃദയമിടിപ്പ് കുറയുകയും മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും​ മനസ്സിലാക്കിയാണ്​ ആവശ്യമുന്നയിച്ചതെന്ന്​ നിവേദനത്തിൽ പറയുന്നു. സംസ്ഥാന പ്രസിഡൻറ്​ വിളയോടി ശിവന്‍കുട്ടിക്കുവേണ്ടി മുഹമ്മദ് നാസറാണ് നിവേദനം നൽകിയത്​.

 

ഹാദിയ പ്രശ്​നം; ജി.​െഎ.ഒ ഭാരവാഹികൾ വീണ്ടും മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ഹാദിയ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യ​പ്പെട്ട്​ ഗേൾസ്​ ഇസ്​ലാമിക്​ ഒാർഗനൈസേഷൻ (ജി.​െഎ.ഒ) ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹാദിയ മർദനങ്ങൾക്ക്​ ഇരയാകു​െന്നന്നും ജീവനു​ തന്നെ ഭീഷണി നേരിടു​െന്നന്നുമുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ്​ മുഖ്യമന്ത്രിയെ കണ്ടതെന്ന്​ സംസ്​ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികളെ നേരിൽ കണ്ട്​ അവരുടെ ഒപ്പ്​ കൂടി രേഖപ്പെടുത്തിയ പരാതിയും ഭാരവാഹികൾ മുഖ്യമന്ത്രിക്ക്​ കൈമാറി. മുൻമുഖ്യമന്ത്രിമാരായ വി.എസ്.​ അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ ജനപ്രതിനിധികൾ ഇതിൽ ഒപ്പ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. 

ഹാദിയക്ക്​ നീതി ലഭ്യമാക്കും വരെ മുന്നോട്ട്​ പോകാനാണ്​ തീരുമാനം. ഹാദിയയുടെ വിഷയത്തിൽ സംസ്​ഥാന സർക്കാറി​​െൻറ ഭാഗത്ത്​ വീഴ്​ചയുണ്ടായിട്ടുണ്ട്​. ഇതുസംബന്ധിച്ച പ്രശ്​നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​ രണ്ടു​ ലക്ഷം പേരിൽനിന്ന്​ ഒപ്പ്​ ശേഖരിച്ച്​ നേരത്തേ മുഖ്യമന്ത്രിക്ക്​ സമർപ്പിച്ചിരുന്നു. തുടർന്ന്​, എൻ.​െഎ.എ അന്വേഷണ കാര്യത്തിൽ സർക്കാർ നിലപാട്​ തിരുത്തിയത്​ സ്വാഗതാർഹമാണ്​. ഹാദിയ ക്രൂരപീഡനങ്ങൾക്കിരയാകു​െന്നന്ന്​ വീണ്ടും റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ്​ രണ്ടാമതും മുഖ്യമന്ത്രിയെ കണ്ടതെന്ന്​ ജി.​െഎ.ഒ സംസ്​ഥാന പ്രസിഡൻറ്​ അഫീദ അഹമ്മദ്​, ജനറൽ സെക്രട്ടറി ഫസ്​ന മിയാൻ എന്നിവർ പറഞ്ഞു. ജോയൻറ്​ സെക്രട്ടറി സുഹൈല ഫർമീസ്​, പി.ആർ. സെക്രട്ടറി തസ്​നീം മുഹമ്മദ്​, സംസ്​ഥാന സമിതി അംഗം ആനിസ മുഹിയുദ്ദീൻ, തിരുവനന്തപുരം ജില്ല സെക്രട്ടറി സുമീറ യൂസുഫ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstate human rights commissionhadiya casemalayalam news
News Summary - state human rights commission on hadiya case -Kerala news
Next Story