Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ മരുന്ന്​...

സംസ്​ഥാനത്ത്​ മരുന്ന്​ ക്ഷാമമില്ലെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
സംസ്​ഥാനത്ത്​ മരുന്ന്​ ക്ഷാമമില്ലെന്ന്​ ആരോഗ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മരുന്നിന്​ ക്ഷാമമില്ലെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മരുന്നുകൾ അനാവശ്യമായി വാങ്ങികൂ​ട്ടേണ്ട സാഹചര്യം സംസ്​ഥാനത്ത്​്​ നിലവിൽ ഇല്ല. രണ്ടു മാസത്തേക്കുള്ള മരുന്നുകൾ സ്​റ്റോക്ക്​ ഉണ്ടെന ്ന്​ സംസ്​ഥാന ഡ്രഗ്​ കൺട്രോളർ വിഭാഗം അറിയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗ ം, സ്​ട്രോക്ക്​, വിവിധ ശസ്ത്ര​ക്രിയകൾ എന്നിവക്ക്​ സ്​ഥിരമായി കഴിക്കുന്ന 30ഓളം മരുന്നുകളും 25 ഓളം കമ്പനികളുടെ മരുന്നുകളും നിരന്തരം നിരീക്ഷിക്കുന്നുണ്ട്​. മരുന്നുകളുടെ കുറവ്​ ഉണ്ടാകുന്നതിന്​ അനുസരിച്ച്​ കമ്പനികളുമായി ബന്ധപ്പെട്ട്​ മരുന്നുകൾ എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്​. അതിനാൽ പരിഭ്രമിക്കേണ്ട സാഹചര്യം സംസ്​ഥാനത്ത്​ നിലവിലില്ല.

സംസ്​ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ മരുന്ന്​ കൊ​ണ്ടു​േപാകുന്ന മരുന്ന്​ കമ്പനികളുടെ വാഹനങ്ങൾക്ക്​ പാസ്​ ലഭ്യമാക്കിയിട്ടുണ്ട്​. ചിലർ കൊറിയർ സംവിധാനവും ആശ്രയിക്കുന്നുണ്ട്​. മരുന്ന്​ ലഭിക്കാൻ ആ​ർക്കെങ്കിലും ബുദ്ധിമുട്ട്​ നേരിട്ടാൽ ജില്ല ഇൻസ്​പെക്​ടർമാരുമായി ബന്ധപ്പെട്ടാൽ തൊട്ടടുത്ത മെഡിക്കൽ സ്​റ്റോറിൽ മരുന്ന്​ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ട​ുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamedicinesmalayalam newsKK Shailaja Teachercovid 19
News Summary - State Have enough Stock of medicines K.K. Shailaja -Kerala news
Next Story