കോവിഡ് പരിശോധന നിരക്ക് കുറക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാനം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ണയിക്കാമെന്ന് കേന്ദ്രം
text_fieldsRepresentational Image
കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് ആര്.ടി പി.സി.ആര് പരിശോധന നിരക്ക് കുറക്കാൻ അധികാരമുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. പരിശോധന നിരക്ക് സംസ്ഥാനങ്ങള്‍ക്ക് നിര്‍ണയിക്കാമെന്ന് കേന്ദ്രസർക്കാറും. ആര്.ടി പി.സി.ആര് നിരക്ക് 500 രൂപയായി കുറച്ചത് നിലനിൽപിനെ ബാധിക്കുന്നതായി മെഡിക്കൽ ലാബുകാര്‍. കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ ദേവി സ്കാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം നൽകിയ ഹരജികൾ പരിഗണിക്കെവയാണ് സർക്കാറുകൾ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാറുകൾക്ക് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം സംബന്ധിച്ച് കൂടുതൽ വ്യക്തത തേടിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ വിശദീകരണ പത്രിക സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

