പഞ്ചായത്തുകളിലെ പഴയ രേഖകള്‍ സമാഹരിക്കാന്‍ പദ്ധതി
text_fieldsകൊല്ലം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍നിന്ന് 25 വര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ സമാഹരിക്കാന്‍ പുരാരേഖാ വകുപ്പ് പദ്ധതി. പഞ്ചായത്ത് ഓഫിസുകളിലുള്ള രേഖകള്‍ പരിശോധിച്ച് അവയില്‍ ആവശ്യമായവ സംരക്ഷിക്കുന്ന വിപുലമായ പദ്ധതിയാണ് നടപ്പാക്കുക. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടാനും ലക്ഷ്യമുണ്ട്. പുരാതന രേഖകള്‍ സംരക്ഷിക്കാന്‍ നിലവില്‍ ശാസ്ത്രീയസംവിധാനമില്ല. പഴയ രേഖകളും ഫയലുകളുമെല്ലാം സംരക്ഷണമില്ലാതെ നശിക്കുന്ന സ്ഥിതിയുമുണ്ട്. കേരളത്തിന്‍െറ ഇന്നലെകള്‍ അനാവരണം ചെയ്യുന്ന പരമാവധി രേഖകള്‍ ശേഖരിക്കുകയും ഡിജിറ്റല്‍ രൂപാന്തരം നല്‍കുകയും ചെയ്യുന്നതിന്‍െറ ഭാഗമായാണ് പദ്ധതി.
കേരള പുരാരേഖാ വകുപ്പ് ഇപ്പോള്‍ നടപ്പാക്കിവരുന്ന ‘കമ്യൂണിറ്റി ആര്‍ക്കൈവ്സ്’ എല്ലാ ജില്ലകളിലും നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടനുബന്ധിച്ച് സ്വകാര്യവ്യക്തികളുടെ കൈവശമുള്ള പുരാരേഖകളുടെ സമാഹരണവും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ കൈവശം വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരം ലഭ്യമാവുന്ന നിരവധി പുരാരേഖകള്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. വിവിധ ജില്ലകളില്‍ സര്‍വേ നടത്തുന്നതിനൊപ്പം ശില്‍പശാലകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി ചരിത്രം, ആയുര്‍വേദം തുടങ്ങിയവ സംബന്ധിച്ച താളിയോലകളടക്കം പല രേഖകളും ഇതിനകം പുരാരേഖാ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ജെ. രജികുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പുരേരേഖകള്‍ കൈവശമുള്ളവര്‍ അത് വകുപ്പിന് കൈമാറാന്‍ സന്നദ്ധമായാല്‍ ഏറ്റെടുക്കുകയും സന്നദ്ധമല്ളെങ്കില്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയശേഷം യാഥാര്‍ഥ രേഖ ഉടമക്ക് മടക്കിനല്‍കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ മടക്കിനല്‍കുന്ന രേഖ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും പുരാരേഖവകുപ്പ് നല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
