കെ.എം. ബഷീറിെൻറ കുടുംബത്തിന് സർക്കാർ സഹായധനം കൈമാറി
text_fieldsഇരിങ്ങാവൂർ (മലപ്പുറം): ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച വാഹനമിടിച്ച് മരിച്ച സിറാജ് ദിനപത്രം ത ിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം. ബഷീറിെൻറ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം മന്ത്രി ഡോ. കെ.ടി. ജലീൽ ബ ന്ധുക്കൾക്ക് കൈമാറി. ബഷീറിെൻറ വീട്ടിൽ നേരിട്ടെത്തിയാണ് ചെക്ക് നൽകിയത്.
ബഷീറിെൻറ രണ്ടു മക്കളുടെ പേരിൽ നാല് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും ബഷീറിെൻറ മാതാവിന് രണ്ടു ലക്ഷം രൂപയുമാണ് സഹായം. ബഷീറിെൻറ ഭാര്യാപിതാവ് മുഹമ്മദ്കുട്ടി മന്ത്രിയിൽനിന്ന് ഏറ്റു വാങ്ങി. ബഷീറിെൻറ ഭാര്യക്ക് ജോലി നൽകാൻ മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിച്ചു വരുകയാണ്.
മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക്, തിരൂർ തഹസിൽദാർ ടി. മുരളി, സിറാജ് ഡയറക്ടർമാരായ വണ്ടൂർ അബദുർറഹ്മാൻ ഫൈസി, എ. സൈഫുദ്ദീൻ ഹാജി, ബഷീറിെൻറ സഹോദരങ്ങളായ അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, ഉമർ, ഭാര്യാ സഹോദരൻ താജുദ്ദീൻ, പഞ്ചായത്തംഗം അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
