Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീഡിയ വണിന് സംസ്ഥാന...

മീഡിയ വണിന് സംസ്ഥാന സർക്കാറിന്‍റെ ടെലിവിഷൻ പുരസ്കാരം

text_fields
bookmark_border
Muhammed Aslam
cancel

തിരുവനന്തപുരം: അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാറി​െൻറ ടെലിവിഷൻ അവാർഡ്​ മീഡിയവൺ സ്​പെഷൽ കറസ്​പോണ്ടൻറ്​ എ. മുഹമ്മദ് അസ്​ലമിന്​. 10,000 രൂപയും പ്രശസ്​തിപത്രവും ശിൽപവും അടങ്ങുന്നതാണ്​ പുരസ്​കാരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം വിവിധ കോഴ്സുകളിലെ സീറ്റ് വിഭജനത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച അന്വേഷണത്തിനാണ്​ അവാർഡ്​​. രേഖകളെ സൂക്ഷ്മമായും അന്വേഷണാത്മകമായും പരിശോധിച്ച് വസ്​തുതകൾ പുറത്തുകൊണ്ടുവരുന്നതിലെ മികവിനാണ്​ പുരസ്​കാരമെന്ന്​ ജൂറി വിലയിരുത്തി.

മറ്റ്​ അവാർഡുകൾ

ഡോക്യുമെൻററി (ജനറൽ): ദി സീ ഓഫ് എക്സ്​റ്റസി. നിർമാണം, സംവിധാനം: നന്ദകുമാർ തോട്ടത്തിൽ

ഡോക്യുമെൻററി (സയൻസ്​ എൻവയൺമെൻറ്): അടിമത്തത്തിെൻറ രണ്ടാം വരവ് (കൈരളി ന്യൂസ്​), സംവിധാനം: കെ. രാജേന്ദ്രൻ

ഡോക്യുമെൻററി (ബയോഗ്രഫി): കരിയൻ (കൈരളി ന്യൂസ്​), സംവിധാനം: ബിജു മുത്തത്തി

ഡോക്യുമെൻററി (വിമൻ ചിൽഡ്രൻ): ഐ ആം സുധ (മാതൃഭൂമി ന്യൂസ്​), സംവിധാനം: റിയ ബേബി

എജുക്കേഷനൽ : 1. വാക്കുകളെ സ്വപ്നം കാണുമ്പോൾ. സംവിധാനം: നന്ദൻ 2. തരിയോട് (സെൻസേഡ് പരിപാടി) സംവിധാനം: നിർമൽ ബേബി വർഗീസ്​

ആങ്കർ: ഡോ. ജിനേഷ് കുമാർ എരമം, ഫസ്​റ്റ്​ ബെൽ (കൈറ്റ് വിക്ടേഴ്സ്​)

സംവിധായകൻ: ജെ. ബിബിൻ ജോസഫ്, ദി ഫ്രാഗ്​മെൻറ്സ്​ ഓഫ് ഇല്യൂഷൻ

ന്യൂസ്​ ക്യാമറാമാൻ: ജെയ്ജി മാത്യു, ഉഭയജീവികളായ ദമ്പതികളുടെ കണ്ണീർ ജീവിതം (മനോരമ ന്യൂസ്​)

വാർത്താവതാരക: എം.ജി. രേണുക (ന്യൂസ്​ 18 കേരളം)

കോമ്പിയർ/ആങ്കർ: രാജശ്രീ വാര്യർ, ബാബു രാമചന്ദ്രൻ

കമ​േൻററ്റർ: സി. അനൂപ് -പാട്ടുകൾക്ക് കൂടൊരുക്കിയ ഒരാൾ

ആങ്കർ/ഇൻറർവ്യൂവർ -കെ.ആർ. ഗോപീകൃഷ്ണൻ, 360 ഡിഗ്രി (24 ന്യൂസ്​)

ടി.വി.ഷോ (കറൻറ് അഫയേഴ്സ്​): സ്​പെഷൽ കറസ്​പോണ്ടൻറ് (ന്യൂസ്​ 18 കേരളം), നിർമാണം: അപർണ കുറുപ്പ്

കുട്ടികളുടെ പരിപാടി: ഫസ്​റ്റ്​ ബെൽ -കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള പരിപാടി (കൈറ്റ് വിക്ടേഴ്സ്​), സംവിധാനം: ബി.എസ്​. രതീഷ്, നിർമാണം: കെ. അൻവർ സാദത്ത്

ലേഖനം: അധികാരം കാഴ്ചയോട് ചെയ്യുന്നത്, രചന: കെ.സി. ജിതിൻ

പ്രത്യേക ജൂറി പരാമർശങ്ങൾ

ഛായാഗ്രഹണം (ഡോക്യുമെൻററി)- അങ്ങനെ മനുഷ്യൻ ഞെരിഞ്ഞമരുന്നു വീണ്ടും വീണ്ടും: സെബിൻസ്​റ്റർ ഫ്രാൻസിസ്​, ആൻറണി ഫ്രാൻസിസ്​

കാലിക പ്രാധാന്യമുള്ള ചരിത്രപരിപാടി:​ സെൻട്രൽ ഹാൾ, (സഭ ടി.വി) സംവിധാനം: പ്രിയ രവീന്ദ്രൻ, വി.എം. ദീപ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#State Media Award#Muhammed Aslam#Media One#Kerala Govt
News Summary - State Government Television Award for Media One
Next Story