നിയമലംഘനം നടത്തുന്നവരെ പൊലീസിൽ വെച്ചുപൊറുപ്പിക്കില്ല –സർക്കാർ
text_fieldsതിരുവനന്തപുരം: നിയമലംഘനവും മനുഷ്യാവകാശധ്വംസനവും നടത്തുന്ന ഒരാളെയും പൊലീസ് സേനയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലന് നിയമസഭയില്‍ വ്യക്തമാക്കി. അടുത്തിടെ പൊലീസുകാരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കും.
കുറ്റക്കാരായ ഒരാളെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ഒറ്റപ്പെട്ടവയാെണങ്കിലും പൊലീസുകാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഭവങ്ങളെ സർക്കാർ നിസ്സാരമായി കാണുന്നില്ല. മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്നും സർക്കാറിന് പൊലീസിനുമേൽ നിയന്ത്രണം നഷ്ടമായെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദി പൊലീസ് ആണെന്ന് മന്ത്രി പറഞ്ഞു. അതിന് ഉത്തരവാദികളായവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. ഈരാറ്റുപേട്ടയില്‍ തെറിയഭിഷേകം നടത്തിയ എസ്.എയെയും മലപ്പുറത്ത് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാനെന്നപേരില് കാർ യാത്രക്കാരനെ ആക്രമിച്ച എ.എസ്.ഐയെയും തീവ്രപരിശീലനത്തിന് അയച്ചിട്ടുണ്ട്. കോടതി വിധി മാനിച്ച് നിയമാനുസൃതമായേ ബോണക്കാട് കുരിശുമലയിൽ പൊലീസ് പ്രവർത്തിച്ചിട്ടുള്ളൂ. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. എന്നാലും സര്‍ക്കാറിെൻറ പൊതുനിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊലീസിനെ കയറൂരിവിട്ടിരിക്കുന്നതിനാൽ സംസ്ഥാനമെമ്പാടും ജനങ്ങള്‍ പീഡനം അനുഭവിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസമില്ലാതായിരിക്കുന്നു. ആലപ്പുഴയില്‍ വാഹനപരിശോധനക്കിടെ രണ്ടുപേര്‍ മരിച്ചതിെൻറ ഉത്തരവാദി പൊലീസാണ്. ഉത്തരവാദികളില്‍നിന്ന് അവരുടെ കടുംബത്തിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കണം. ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലേങ്കരിക്ക് സബ്ജയിലിൽ യുവതിയുമായി 18 മണിക്കൂര്‍ ഒന്നിച്ചുകഴിയാന്‍ അവസരമുണ്ടാക്കിക്കൊടുത്തതിലൂടെ സര്‍ക്കാര്‍ നൽകുന്ന സന്ദേശം എന്താണെന്ന് ചോദിച്ച തിരുവഞ്ചൂർ, സര്‍ക്കാറിെൻറ ഔദ്യോഗിക ഭാഷ തെറിയാണോയെന്നും ഇൗരാറ്റുപേട്ട എസ്.െഎയുടെ നടപടി ചൂണ്ടിക്കാട്ടി പരിഹസിച്ചു.
കേരളത്തിലെ ജനമൈത്രി െപാലീസ് ജനങ്ങൾക്ക് ഭീഷണിയായെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. െപാലീസിനെ മര്യാദ പഠിപ്പിക്കാൻ ഡി.ജി.പി ട്യൂഷൻ എടുക്കേണ്ട ഗതികേടിലാണെന്നും അദ്ദേഹം പരിഹസിച്ചു. മാണി ഗ്രൂപ്പും ഒ. രാജഗോപാലും ഇറങ്ങിപ്പോക്കിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
