കരുതൽമേഖല: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നു -രമേശ് ചെന്നിത്തല
text_fieldsകോഴിക്കോട്: കരുതൽമേഖല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ലാഘവ ബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വേ അബദ്ധപഞ്ചാംഗമായിരുന്നു.
സര്‍വേ റിപ്പോര്‍ട്ട് പൂർണമായും തള്ളാന്‍ സര്‍ക്കാര്‍ തയാറാവണം. സീറോ ബഫര്‍ സോണിലേക്ക് നീങ്ങാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിക്ക് പോലും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. അദ്ദേഹം രാവിലെ പറയുന്നതല്ല ഉച്ചക്ക് പറയുന്നത്.
റിപ്പോര്‍ട്ട് കുറ്റമറ്റതാണെന്ന് മന്ത്രി സമ്മതിച്ചിട്ടുമില്ല. ഉപഗ്രഹ സര്‍വേയാണോ നേരിട്ടുള്ള സര്‍വേയാണോ സുപ്രീം കോടതിയില്‍ സര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

