Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി മുക്ത ഭാരതമെന്ന...

മോദി മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുക്കുന്നു- രമേശ് ചെന്നിത്തല

text_fields
bookmark_border
മോദി മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുക്കുന്നു- രമേശ് ചെന്നിത്തല
cancel

തിരുവനന്തപുരം: മധ്യപ്രദേശിലെ കോണ്‍ഗ്രസി​​​െൻറ ഉജ്വല വിജയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക് കും കോണ്‍ഗ്രസിനും കരുത്തേകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദി മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഈ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ കൂടുതല്‍ അടുപ്പിക്കുകയാണ്. കോണ്‍ഗ്രസ് വീണ്ടും വസന്ത കാലത്തേക്ക് തിരിച്ചുവരികയാണ്.ഇത് മതേതര ജനാധിപത്യ ശക്തികളുടെ ഏകീകരണത്തിന് വഴി തെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തിരിച്ചുവരവി​​​െൻറ പാതയിലാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ മതേതര ജനാധിപത്യ മുന്നേറ്റം അധികാരത്തില്‍ വരും എന്നുള്ളതി​​​െൻറ വ്യക്തമായ സൂചനയാണിത്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍, സാധാരണക്കാര്‍, ഗ്രാമീണ മേഖലയിലുള്ളവര്‍, തൊഴിലാളികള്‍ എന്നിവരെല്ലാം കോണ്‍ഗ്രസിനൊപ്പം തിരിച്ചുവരുന്നു എന്നതി​​​​െൻറ സൂചനയാണിത്. വര്‍ഗീയ ശക്തികള്‍ക്കും, രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികള്‍ക്കും ഉള്ള ഏറ്റവും വലിയ താക്കീതുകൂടിയാണ് ഇൗ തെരഞ്ഞെടുപ്പ് ഫലമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala news
News Summary - State election- Madhya Pradesh- Kerala news
Next Story