Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2025 4:52 PM IST Updated On
date_range 21 Jan 2025 4:53 PM ISTഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാൻ സന്ദർശിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാൻ സന്ദർശിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസംവിധാനം, ഇപ്പോൾ msma കൊണ്ടിരിക്കുന്ന വാർഡ് പുനർവിഭജനപ്രക്രിയ, 2025 ൽ നടക്കാനുള്ള തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച്, രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ഗവർണറുമായി ആശയവിനിമയം നടത്തി.
2024 ലെ വോട്ടർപട്ടിക സംക്ഷിപ്തപുതുക്കലിന്റെ അവലോകനറിപ്പോർട്ട്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്, 2020ലെ പൊതുതെരഞ്ഞെടുപ്പ് റിപ്പോർട്ട്, തെരഞ്ഞെടുപ്പ് ഗൈഡ് എന്നിവ തെരഞ്ഞെടുപ്പ് കമീഷണർ ഗവർണർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

