സംസ്ഥാനം ന്യൂനപക്ഷ സ്കോളർഷിപ് നൽകുന്നില്ല -എം.എസ്.എഫ്
text_fieldsമലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പുകളോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനക്ക് തെളിവാണ് 10 കോടിയുടെ എട്ട് സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷപോലും ക്ഷണിക്കാത്തതെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. ന്യൂനപക്ഷ സ്കോളർഷിപ്പുകളോട് കേന്ദ്രസർക്കാറിനുള്ള അതേ സമീപനമാണ് സംസ്ഥാന സർക്കാറിന്റേതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പുതിയ ബജറ്റിൽ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് 6.52 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇതേ തുക 2022-23 ബജറ്റിലും നീക്കിവെച്ചിരുന്നു. എന്നാൽ, നടപ്പ് അധ്യയന വർഷം പൂർത്തിയാകുമ്പോഴും അപേക്ഷ ക്ഷണിക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്, ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് ലഭിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്, മദർ തെരേസ സ്കോളർഷിപ്, ഉർദു സ്കോളർഷിപ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ് എന്നിവക്കൊന്നും സർക്കാർ അപേക്ഷ ക്ഷണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

