സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിെൻറ മുന്നൊരുക്കവും സംഘടനാതലത്തിൽ അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങളും ചർച്ചചെയ്യാൻ സംസ്ഥാന കോൺഗ്രസിലെ മുൻനിര നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. 17ന് എത്തണമെന്നാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരോട് ഹൈകമാൻഡ് ആവശ്യപ്പെട്ടത്.
കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും യോഗത്തിൽ സംബന്ധിക്കും. രണ്ടു ദിവസം ഡൽഹിയിൽ തങ്ങാനാണ് നേതാക്കൾക്കുള്ള നിർദേശം. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉമ്മൻ ചാണ്ടിക്ക് നേതൃതലത്തിൽ സുപ്രധാന ചുമതല നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും മുന്നണിക്കും തിരിച്ചടി നേരിട്ട ജില്ലകളിെല ഡി.സി.സികളിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ഹൈകമാൻഡിെൻറ പരിഗണനയിലുണ്ട്.
ഡി.സി.സികളിലെ ജനപ്രതിനിധികളായ അധ്യക്ഷരെ മാറ്റണമെന്ന നിർദേശമുണ്ട്. ഇക്കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതേസമയം, 22വരെ നിയമസഭ സമ്മേളനമുള്ളതിനാൽ അതിനുശേഷം ചർച്ച നടത്തുന്നതിെൻറ സാധ്യത പാർട്ടി നേതൃത്വത്തോട് സംസ്ഥാന നേതാക്കൾ ആരാഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

