സംസ്ഥാന കോളജ് ഗെയിംസിന് തുടക്കം: ക്രൈസ്റ്റും അസംപ്ഷനും മുന്നിൽ
text_fieldsകോഴിക്കോട്: സംസ്ഥാന കോളജ് ഗെയിംസിെൻറ ആദ്യദിനം രണ്ട് റെക്കോഡുകൾ. മെഡിക്കൽ കോളജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ നടന്ന വനിതകളുെട 10,000 മീറ്ററിൽ യു. നീതു നേടിയ റെക്കോഡോടെയാണ് മീറ്റിന് തുടക്കം കുറിച്ചത്. പുരുഷന്മാരുടെ പോൾവാൾട്ടിൽ കെ.ജെ. ജെസനും പുതിയ ഉയരം കണ്ടെത്തി മീറ്റ് റെക്കോഡ് നേടി. 16 അത്ലറ്റിക്സ് ഇനങ്ങൾ പൂർത്തിയായപ്പോൾ പുരുഷ വിഭാഗത്തിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയുമടക്കം 29 പോയൻറുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജാണ് ഒന്നാംസ്ഥാനത്ത്.
ഒരു സ്വർണവും രണ്ട് െവള്ളിയുമായി 27 പോയൻറുമായി കോതമംഗലം എം.എ കോളജ് തൊട്ടുപിറകിലുണ്ട്. വനിത വിഭാഗത്തിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി 46 പോയേൻറാടെ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് ഒന്നാം സഥാനത്തും രണ്ട് സ്വർണവും രണ്ട് വെള്ളിയുമായി 44 പോയൻറുമായി പാല അൻഫോൻസ കോളജ് രണ്ടാം സ്ഥാനത്തുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ലോങ് ജംപിൽ വനിത വിഭാഗത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിലെ കെ. അക്ഷയ 5.77 മീറ്റർ ചാടി സ്വർണം നേടി. പുരുഷ വിഭാഗത്തിൽ 6.99 മീറ്റർ ചാടിയ കൈസ്ര്റ്റിെൻറ ഗിഫ്റ്റ് ഗോട്സണാണ് സ്വർണം. പുരുഷന്മാരുെട 400 മീറ്ററിൽ ചങ്ങനാശ്ശേരി എസ്.ബി കോളജിെൻറ എൻ.എസ്. അഫ്സൽ സ്വർണം നേടി (49.17 െസ.). വനിതകളിൽ അൽഫോൻസ കോളജിലെ ജെറിൻ ജോസഫ് സ്വർണം നേടി (55.13 സെ.).
വ്യാഴാഴ്ച രാവിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ പതാക ഉയർത്തിയാണ് ഗെയിംസിന് ആരംഭം കുറിച്ചത്. ഗെയിംസിെൻറ ഒൗപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 8.30ന് കായികമന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. രണ്ടാംദിനത്തിൽ അത്ലറ്റിക്സിൽ ഏഴ് ഇനങ്ങളുടെ ഫൈനൽ നടക്കും. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, വോളിബാൾ, ബാഡ്മിൻറൺ, ഫുട്ബാൾ, ഖൊഖൊ, ജൂഡോ എന്നീ ഇനങ്ങളിലായി കേരളത്തിലെ സർവകലാശാലകൾക്ക് കീഴിലുള്ള 222 കോളജുകളിലെ ആയിരത്തോളം കായികതാരങ്ങളാണ് ഗെയിംസിൽ മാറ്റുരക്കുന്നത്. ഗെയിംസ് ഇനങ്ങളുടെ ഫൈനൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
നീതുവും ജെസനും ആദ്യ ദിവസത്തിലെ താരങ്ങൾ
കോളജ് ഗെയിംസിെൻറ ആദ്യദിനം മീറ്റ് റെക്കോഡ് നേട്ടത്തോെട താരങ്ങളായത് യു. നീതുവും കെ.ജെ. ജെസനും. അത്ലറ്റിക്സിെൻറ ആദ്യ ഇനമായ 10,000 മീറ്ററിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ ബി.എ ചരിത്രവിഭാഗം അവസാന വർഷ വിദ്യാർഥിനിയായ നീതുവാണ് റെക്കോഡിന് തുടക്കമിട്ടത്. 37 മിനിറ്റ് 40.40 സെക്കൻഡിലാണ് നീതു മീറ്റ് റെക്കോർഡോടെ സ്വർണം നേടിയത്. പാലക്കാട് മേഴ്സി കോളജിെൻറ താരമായിരുന്ന എം.ഡി താര 2015ൽ കുറിച്ച 38:8:68 സെക്കൻഡാണ് നീതു പഴങ്കഥയാക്കിയത്. താരയെ രണ്ടാം സഥാനത്തേക്ക് പിന്തള്ളിയാണ് നീതുവിെൻറ േനട്ടം. പത്തനംതിട്ട അടൂർ സ്വദേശിയായ നീതു വെള്ളിയാഴ്ച 5,000 മീറ്ററിലും ട്രാക്കിലിറങ്ങുന്നുണ്ട്.
പോള്‍വാള്‍ട്ടില്‍ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ എം.ഇ.എസ് കല്ലടി കോളജിലെ ഒന്നാംവര്‍ഷ ചരിത്രവിദ്യാർഥിയായ ജെസനാണ് ആദ്യ ദിനത്തിലെ മറ്റൊരു താരം. 4.60 മീറ്റർ ഉയരം മറികടന്നാണ് ജെസെൻറ സ്വർണനേട്ടം. മെഡിക്കൽ കോളജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയം ജെസെൻറ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്. സംസ്ഥാന സ്കൂള്‍ മേളയിലും ദേശീയ മേളയിലും ഇതേ ഗ്രൗണ്ടില്‍ സ്വര്‍ണനേട്ടം കൈവരിച്ചിട്ടുണ്ട് ജെസൻ. 2003ല്‍ ഉഴവൂര്‍ സെൻറ് സ്റ്റീഫൻ കോളജിലെ വിദ്യാർഥിയായ െക.പി. ബിമിന് സ്ഥാപിച്ച 4.48 മീറ്ററാണ് ജെസൻ മറികടന്നത്. 4.20 മീറ്ററില്‍ തുടങ്ങിയ താരം വ്യക്തമായ മേധാവിത്വത്തോടെയാണ് മുന്നേറിയത്. 4.40, 4.50 മീറ്ററും ജെസനു മുന്നില്‍ എളുപ്പത്തില്‍ കീഴടങ്ങി. തുടര്‍ന്ന് 4.60മീറ്ററില്‍ റെക്കോഡ് നേട്ടത്തില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. 4.91 മീറ്റർ ദൂരമാണ് കരിയറിലെ മികച്ച പ്രകടനം.
വേഗതാരങ്ങളായി അശ്വിനും രമ്യയും
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിെൻറ െക.പി. അശ്വിനും പാല അൽഫോൻസ കോളജിലെ രമ്യ രാജനും മീറ്റിലെ വേഗമേറിയ താരങ്ങളായി. 10.84 സെക്കൻഡിൽ ഒാടിയെത്തിയാണ് അശ്വിെൻറ സ്വർണനേട്ടം. ബി.എ ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർഥിയാണ് അശ്വിൻ. സ്കൂൾ മീറ്റിലും യൂനിവേഴ്സിറ്റി മീറ്റുകളിലും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു അശ്വിൻ. വനിത വിഭാഗം 100 മീറ്ററിൽ 12.18 സെക്കൻഡുകൾക്ക് ഒാടിയെത്തിയാണ് രമ്യ സ്വർണം നേടിയത്. എം.എ പൊളിറ്റിക്സ് ഒന്നാംവർഷ വിദ്യാർഥിയാണ്.
ആവേശം കുറഞ്ഞ് മത്സരങ്ങൾ
ഒരു വർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയ കോളജ് ഗെയിംസിന് ആവേശം ഏറെ കുറഞ്ഞു. മത്സരാർഥികൾക്കും മത്സരങ്ങൾക്കും വീറും വാശിയും കുറഞ്ഞ പോരാട്ടമായിരുന്നു ട്രാക്കിലെങ്ങും കണ്ടത്. മിക്ക അത്ലറ്റിക്സ് ഇനങ്ങൾക്കും മത്സരാർഥികൾ കുറവായിരുന്നു. പുരുഷ വിഭാഗം1500 മീറ്ററിൽ മത്സരിക്കാനെത്തിയത് മൂന്നു താരങ്ങൾ മാത്രം; വനിത വിഭാഗത്തിൽ നാലുപേരും. മിക്കയിനങ്ങളിലും ആറു താരങ്ങേളാ അതിൽ കുറവോ മത്രമാണുണ്ടായിരുന്നത്. പരീക്ഷ സമയവും പരിശീലനക്കുറവുമാണ് പല താരങ്ങളും വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന. കായിക മത്സരങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന കോഴിക്കോട്ട് മീറ്റ് കാണാൻ കാണികളും എത്തിയിരുന്നില്ല. കടുത്ത ചൂടായതിനാൽ കായികതാരങ്ങളും വളരെ ബുദ്ധിമുട്ടിയാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
