Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 12:56 AM IST Updated On
date_range 8 March 2019 12:56 AM ISTസംസ്ഥാന ശലഭമായി ‘ബുദ്ധമയൂരി’
text_fieldsbookmark_border
camera_alt??????????
തിരുവനന്തപുരം: കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടും പച്ച നിറമുള്ള ചിറകുകളുമുള്ള ‘ബുദ്ധമയൂരി’ സംസ്ഥാന ശലഭം. സംസ്ഥാന വന്യജീവി ബോർഡി െൻറ ശിപാർശ അംഗീകരിച്ച് ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി സർക്കാർ പ്രഖ്യാപിച്ചു. ഇത ോടെ മഹാരാഷ്ട്രക്കും കര്‍ണാടകക്കും പിന്നാലെ കേരളത്തിനും സംസ്ഥാന ശലഭമായി.
നവംബർ 12ന് ചേർന്ന വന്യജീവി ബോർഡ് യോഗമാണ് ബുദ്ധമയൂരിയെ ശിപാർശ ചെയ്തത്. പുള്ളിവാലൻ, വനദേവത, മലബാർ റോസ് എന്നീ ശലഭങ്ങളെയും പരിഗണിച്ചിരുന്നെങ്കിലും കൂടുതൽ സൗന്ദര്യവും സംരക്ഷണം ആവശ്യമുള്ളതുമായ ബുദ്ധമയൂരിക്കാണ് അർഹതയെന്നായിരുന്നു വിലയിരുത്തൽ. ‘പാപിലിയോണിഡെ’ കുടുംബത്തിൽപെട്ട ബുദ്ധമയൂരിയുടെ ചിറകിന് 90 മുതൽ 100 മില്ലിമീറ്റർവരെ വീതിയുണ്ട്. കേരളത്തിൽ മലബാർ പ്രദേശത്താണ് ഇവയെ സുലഭമായി കാണുന്നത്. ജൂലൈ മുതൽ ഡിസംബർവരെയാണ് കൂടുതലായി കാണുക.
മഹാരാഷ്ട്രയിൽ കൃഷ്ണശലഭവും കർണാടകയിൽ ഗരുഡശലഭവുമാണ് സംസ്ഥാന പദവിയിൽ. പശ്ചിമഘട്ടപ്രദേശത്ത് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ല മുതൽ എറണാകുളം വരെയുള്ള പ്രദേശത്താണ് ബുദ്ധമയൂരിയെ കണ്ടുവരുന്നത്. വളരെവേഗത്തിൽ പറക്കുന്ന ഈ ശലഭങ്ങൾ തേൻ നുകരാനായി തെച്ചിപ്പൂക്കളും വെള്ളിലപ്പൂക്കളും സന്ദർശിക്കാറുണ്ട്.
വെയിലിൽ തിളങ്ങുന്ന മയിൽവർണങ്ങൾതന്നെയാണ് കൂടുതൽ സുന്ദരിയാക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമപ്രകാരം രണ്ടാം ഷെഡ്യൂളിൽപെടുത്തി സംരക്ഷിച്ചിട്ടുള്ള ശലഭമാണ് ബുദ്ധമയൂരി. മലബാറിലെ ചെങ്കൽപ്രദേശങ്ങളിൽ കാണപ്പെടുന്ന മുള്ളിലം എന്ന മരത്തിെൻറ ഉയർന്നശാഖകളിലെ ഇലകളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ മുള്ളിലത്തിെൻറ ഇലകൾ മാത്രം ഭക്ഷിച്ച് പ്യൂപ്പയായിമാറുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story