സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി
text_fieldsതിരുവനന്തപുരം: ക്ഷേമപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പിണറായി സര്‍ക്കാറിന്‍െറ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. ചരക്ക് സേവന നികുതി ജൂലൈ മുതല്‍ വരാനിരിക്കെ, നികുതിവര്‍ധന ഇത്തവണ ഉണ്ടാകില്ല. ജൂലൈയില്‍ ജി.എസ്.ടി വരുമ്പോള്‍ നികുതി വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ബജറ്റ് കെട്ടിപ്പടുക്കുന്നത്. വാര്‍ഷിക പദ്ധതിയില്‍ 10 ശതമാനത്തിന്‍െറ വര്‍ധന കൊണ്ടുവന്നിട്ടുണ്ട്. പുതിയ പദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിക്കുന്നതിന് പകരം നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകും ബജറ്റില്‍ ഊന്നലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിനാണ് ബജറ്റ് പ്രസംഗം ആരംഭിക്കുക.
നോട്ടുപ്രതിസന്ധി സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തില്‍ 2008ലെപ്പോലെ മാന്ദ്യവിരുദ്ധ പാക്കേജിന് ധനമന്ത്രി തയാറായേക്കും. സാമ്പത്തികരംഗത്തെ മാറ്റങ്ങള്‍ സര്‍ക്കാറിന്‍െറ വരുമാനം വര്‍ധിപ്പിക്കുമെന്ന അഭിപ്രായമുണ്ട്. ജി.എസ്.ടി വരുന്നതോടെ ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ ഉണ്ടാകുന്ന ഗുണവും പ്രയോജനപ്പെടുത്തും. നോട്ട് പ്രതിസന്ധി സംസ്ഥാന വരുമാനത്തില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചതോടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇക്കൊല്ലം താളംതെറ്റിയിരുന്നു. അതേസമയം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് ഊന്നല്‍ നല്‍കും. ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്താനുള്ള നിര്‍ദേശവും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. നയപ്രഖ്യാപന പ്രസംഗത്തിന്‍െറ ചുവടുപിടിച്ചാകും ബജറ്റും. ഗവര്‍ണറുടെ പ്രസംഗത്തില്‍ വന്ന പദ്ധതികള്‍ക്കൊക്കെ ബജറ്റില്‍ വകയിരുത്തലുണ്ടാകും.
വിലക്കയറ്റം തടയാനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകും. നിത്യോപയോഗ സാധനവില കുതിച്ചുയര്‍ന്നിരിക്കെ വിപണി ഇടപെടലിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളേണ്ടി വരും. അതിന് ആവശ്യമായ പണം ഐസക് നീക്കിവെക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
